You are Here : Home / USA News

ലീലാ മാരെട്ടിന് ഇൻഡ്യാ അസോസിയേഷൻ ഓഫ് ലോങ്ങ് ഐലന്റ് അച്ചീവ്‌മെന്റ് പുരസ്‌കാരം

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Tuesday, June 20, 2017 11:55 hrs UTC

ഇൻഡ്യാ അസോസിയേഷൻ ഓഫ് ലോങ്ങ് ഐലന്റ് ഏർപ്പെടുത്തിയ മുപ്പത്തിയെട്ടാമത്‌ അച്ചീവ്‌മെന്റ് പുരസ്‌കാരം ഫൊക്കാനാ വിമൻസ് ഫോറം ചെയർപേഴ്സണും, സാമൂഹ്യ പ്രവർത്തകയുമായ ലീലാ മാരെട്ടിന് സമ്മാനിച്ചു . അമേരിക്കയിലെ വിവിധ രഗംങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജർക്ക് ഏർപ്പെടുത്തിയ പുരസ്‌കാരമാണ് ഇത്. ജൂൺ നാലിന് ന്യൂ യോർക്കിൽ മേൽവിൽ ഹണ്ടിങ്ടൺ ഹിൽട്ടൺ ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിൽ അവാർഡു സമ്മാനിച്ചു. ടൗൺ ഓഫ് ഓയിസ്റ്റർ ബേ സൂപ്പർവൈസർ ജോസഫ് സലാറ്റിന മുഖ്യാതിഥിയായി പങ്കെടുത്തു ജേതാക്കളെ അവാർഡ് നൽകി ആദരിച്ചു. നാസ്സാ കൗണ്ടി എക്സികുട്ടീവ് ആയി മത്സരിക്കുന്ന ജോർജ് മർഗോസ് ചടങ്ങിൽ പങ്കെടുത്തു.

 

 

ഫൊക്കാനയുടെ തുടക്കം മുതൽ സജീവ പ്രവർത്തകയായ ലീലാ മാരേട്ട് ഇന്ത്യൻ സമൂഹത്തിന്റെ പൊതു ധാരയിൽ അറിയപ്പെടുന്ന വ്യക്തിത്വം കൂടിയാണ്. സാമൂഹ്യ പ്രവർത്തന രംഗത്തു നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുള്ള ലീലാ മാരേട്ട് ആലപ്പുഴ സ്വദേശിനിയാണ്. സെന്റ്‌ ജൊസഫ് കോളിജിൽ ഡിഗ്രി പഠനം, പി ജി എസ് ബി കോളേജിൽ, ആലപ്പുഴ സെന്റ്‌ ജൊസഫ് കോളിജിൽ തന്നെ അധ്യാപിക ആയി. 1981ൽ അമേരിക്കയിൽ വന്നു1988 മുതൽ പൊതു പ്രവർത്തനം തുടങ്ങി.

 

കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോര്ക്കിന്റെ പ്രസിഡന്റ്റ്. ഇന്ത്യ കാത്തലിക് അസോസിയേഷന്റെ പ്രസിഡന്റ്റ്, ചെയർമാൻ, യൂണിയന്റെ റെക്കോർഡിംഗ് സെക്രട്ടറി, സൌത്ത് ഏഷ്യൻ ഹെരിറ്റെജിന്റെ വൈസ് പ്രസിഡന്റ്റ്, ഡെമോക്രാറ്റിക് പാർട്ടിയുടെ മെമ്പർ തുടങ്ങിയ നിലകളിൽ സജീവമായി പ്രവർത്തിച്ചിട്ടുണ്ട്, ഇപ്പോൾ ഫൊക്കാനയുടെ വനിതാ വിഭാഗം ചെയർ പേഴ്സൺ ആണ്. ഭർത്താവ് രാജാൻ മാരേട്ട് ട്രാൻസിറ്റിൽ ആയിരുന്നു റിട്ടയർ ആയി, രണ്ടു മക്കൾ, ഒരു മകനും, മകളും. മകൻ ഫിനാൻസ് കഴിഞ്ഞു കമ്പനിയുടെ വൈസ് പ്രസിടന്റ്റ് ആയി ജോലി ചെയുന്നു. മകൾ ഡോക്ടർ, നല്ലൊരു കുടുംബിനി കൂടി ആയ ലീല മാരേട്ട് ന്യൂയോർക്ക്‌ സിറ്റി പരിസ്ഥിതി വിഭാഗത്തിൽ മുപ്പതു വര്ഷമായി സൈന്റിസ്റ്റ് ആയി ജോലി ചെയ്തു, ഇപ്പോൾ റിട്ടയർ ജീവിതം നയിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.