You are Here : Home / USA News

ഗാമ സമ്മർ സോക്കര്‍ റോളിങ്ങ്‌ ട്രോഫി - സീഡർ പാർക്ക്‌ ടീം ജേതാക്കൾ

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Thursday, June 22, 2017 10:48 hrs UTC

ഓസ്റ്റിൻ∙ ഓസ്റ്റിനിലെ ബ്രഷിക്രീക്‌ സ്റ്റേഡിയത്തിലെ സായാഹ്നങ്ങളിൽ, കാൽപന്തു കളിയുടെ ആവേശഭരിതമായ നിമിഷങ്ങള്‍ സമ്മാനിച്ചു കൊണ്ടു ഗ്രെയ്റ്റർ ഓസ്റ്റിൻ മലയാളി അസോസിയേഷൻ "ഗാമ" യുടെ ആഭിമുഖ്യത്തിൽ നടത്തിയ ഫുട്ബോൾ ടൂർണമന്റ് സമാപിച്ചു. വളരെ വാശിയേറിയ ഗ്രൂപ്‌ മൽസരങ്ങൾക്ക്‌ ശേഷം നടന്ന ഫൈനല്‍ മൽസരത്തിൽ വെസ്റ്റ്‌ ഓസ്റ്റിൻ ടീം സീഡർ പാർക്ക്‌ ടീമിനോട്‌ ഏറ്റുമുട്ടി. ഗോൾ രഹിത സമനിലയിൽ കലാശിച്ച മത്സരത്തിന്റെ ഒടുവിൽ പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെ ജേതാക്കളെ നിശ്ചയിക്കുകായിരുന്നു. സ്കോർ: 4-1. റൗണ്ട്‌ റോക്ക്‌ ടീമും ആവ്‌റി ബ്രഷി ടീമും തമ്മിൽ നടന്ന മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ആവ്‌റി ബ്രഷി ടീം വിജയിച്ചു. സ്കോർ: 2-0 വെസ്റ്റ്‌ ഓസ്റ്റിൻ ടീമിലെ ബിനോയ്‌ ജയിംസ്‌ ഗോൾഡൻ ഗ്ലോവ്‌ കപ്പും സീഡർ പാർക്ക് ടീമിലെ സിജോ ജോസും മാർക്ക് നേഥനും ഗോൾഡൻ ബൂട്ട്‌ കപ്പും നേടി. സമ്മാനദാന ചടങ്ങിൽ Prize Sponsor - സിജോ വടക്കൻ (Trinty Texas Property Management) സീഡർ പാർക്ക് ടീമിനു റോളിങ്ങ്‌ ട്രോഫിയും ഫൈനലിൽ മത്സരിച്ച കളിക്കാർക്ക്‌ മെഡലുകളും സമ്മാനിച്ചു. ഗാമ പ്രസിഡന്റ്‌ ശങ്കർ ചന്ദ്രമോഹൻ നന്ദി പറഞ്ഞു. തുടർന്ന് Sizzle Indian Kitchen, Round Rock വക കളിക്കാർക്ക് ഭക്ഷണവും ഉണ്ടായിരുന്നു. കൂടുതല്‍ വിവരങ്ങൾക്ക്‌ : www.gama-austin.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.