You are Here : Home / USA News

സംയുക്ത ഓര്‍ത്തഡോക്‌സ് വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ ന്യൂയോര്‍ക്കില്‍

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Saturday, June 24, 2017 11:00 hrs UTC

ന്യൂയോര്‍ക്ക്: ബ്രൂക്ക്‌ലിന്‍, ക്യൂന്‍സ്, ലോംഗ് ഐലന്റ് പ്രദേശങ്ങളിലെ 10 മലങ്കര ഓര്‍ത്തഡോക്‌സ് പള്ളികളുടെ നേതൃത്വത്തില്‍ സംയുക്ത വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ നടത്തപ്പെടുന്നു. ജൂലൈ 5, 6, 7 (ബുധന്‍, വ്യാഴം, വെള്ളി) തീയതികളില്‍ രാവിലെ 8:30 മുതല്‍ 3:30 വരെ Our Lady of Lourdes R.C. Church School-Â (92-96 220th St., Queens Village, NY 11428) വെച്ച് നടത്തുന്ന ബൈബിള്‍ സ്കൂളിന് റവ. ഫാ. ഗ്രിഗറി വറുഗീസ്, റവ. ഫാ. ഫിലേമോന്‍ ഫിലിപ്പ്, റവ. ഫാ. ദിലീപ് ചെറിയാന്‍ എന്നിവര്‍ നേതൃത്വം നല്‍കും. 4 മുതല്‍ 16 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. മേല്‍പറഞ്ഞ 10 ഇടവകകളില്‍ നിന്നും സമീപ ഇടവകകളില്‍ നിന്നുമായി ഇതുവരെ ഇരുന്നൂറില്‍പരം കുട്ടികളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. ബൈബിള്‍ സ്കൂളിന്റെ സുഗമമായ നടത്തിപ്പിനായി 60ല്‍പരം സണ്‍ഡേ സ്കൂള്‍ അദ്ധ്യാപകരും വൊളണ്ടിയര്‍മാരുമടങ്ങുന്ന ഒരു സംഘം ആളുകള്‍ ഏരിയാ കോഓര്‍ഡിനേറ്റര്‍ ഡോ. മിനി ജോര്‍ജിന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികളിലായി അക്ഷീണം പരിശ്രമിച്ചു വരുന്നു. ഓരോ ദിവസവും സഭയിലെ യുവവൈദികരും യുവജനങ്ങളും നേതൃത്വം കൊടുക്കുന്ന ക്ലാസ്സുകള്‍ വിജ്ഞാനപ്രദവും അതേസമയം രസകരവുമാക്കിത്തീര്‍ക്കുവാന്‍ ഉതകുന്ന രീതിയില്‍ പാഠ്യപദ്ധതികള്‍ കുട്ടികളുടെ ഗ്രേഡ് ലെവല്‍ അനുസരിച്ച് ക്രമീകരിച്ചിരിക്കുന്നു. 'എല്ലാവര്‍ക്കും നന്മ ചെയ്യുവിന്‍' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഗാനങ്ങളും പാഠ്യപദ്ധതികളും ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് ക്ലാസ്സുകളും നടത്തുന്നതിനൊപ്പം കുട്ടികളുടെ വിനോദത്തിനായി ഒരു മാജിക് ഷോയും ഒരുക്കിയിട്ടുണ്ട്. ജൂനിയര്‍ ആന്റ് സീനിയര്‍ ക്ലാസ്സുകളിലെ കുട്ടികള്‍ ദിവസവും ബൈബിള്‍ കൊണ്ടുവരേണ്ടതാണ്. പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും ആദ്യ ദിവസം തന്നെ ടീഷര്‍ട്ടും, പാട്ടുപുസ്തകവും, പാഠപുസ്തകങ്ങളും വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും: ഡോ. മിനി ജോര്‍ജ് 516 816 2372. ഇമെയില്‍: minigeorge_03@yahoo.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.