You are Here : Home / USA News

ന്യൂയോര്‍ക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ഇടവകക്ക് അഭിമാനമായി 32 ബിരുദധാരികള്‍

Text Size  

Story Dated: Saturday, June 24, 2017 11:10 hrs UTC

ടാജ് മാത്യു

 

ന്യൂയോര്‍ക്ക്: കുടുംബത്തിനും ഇടവകക്കും അതുവഴി സമൂഹത്തിനും വാഗ്ദാനമാവുന്ന വരും തലമുറയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ന്യൂയോര്‍ക്ക് ലോംഗ് ഐലന്‍ഡ് സെന്റ്‌മേരീസ് സീറോ മലബാര്‍ ഇടവക ജനങ്ങളും വികാരി ഫാ. ജോണ്‍ മേലേപ്പുറവും ചേര്‍ന്ന് വിവിധ മേഖലകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 32 ബിരുദധാരികളെ ആദരി ച്ചു. മെഡിസില്‍, നേഴ്‌സിംഗ്, ഫാര്‍മസി എന്നീ രംഗങ്ങളില്‍ ഡോക്ടറേറ്റ് നേടിയ 6 പേരും ബിരുദാനന്ത ബിരുദം നേടിയ 7 പേരും കമ്പ്യൂട്ടര്‍, എന്‍ജിനിയറിംഗ്, ഫിനാന്‍സ്, കൗണ്‍സ ലിംഗ്, നേഴ്‌സിംഗ് എന്നീ രംഗങ്ങളില്‍ നിന്ന് 11 പേരും ഹൈസ്കൂളില്‍ നിന്നുളള 8 പേരുമാണ് ഇക്കൊല്ലം ഈ ഇടവകയില്‍ നിന്നും ഗ്രാജ്വേറ്റ് ചെയ്തത്. പരിശുദ്ധ മാതാവും അപ്പസ്‌തോലരും ഉന്നതങ്ങളില്‍ നിന്നും ശക്തി പ്രാപിച്ചതിനെ അ നുസ്മരിക്കുന്ന പെന്തക്കുസ്ത തിരുന്നാള്‍ ദിനത്തിലാണ് ജീവിത വിജയം നേടിയ ഗ്രാ ജ്വേറ്റ്‌സുകളെ അനുമോദിച്ചത്.

 

 

 

ദിവ്യബലിയില്‍ ഇവരെ ദൈവത്തിന് മുമ്പാകെ സമര്‍പ്പിച്ച് നന്ദി പറയുകയും പുതിയ കര്‍മ്മമണ്ഡലങ്ങളിലേക്കും ജീവിത മണ്ഡലങ്ങളിലേക്കും വേണ്ട ആത്മീയവും ശാരീരികവുമായ ശക്തിക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. സ്വപ്നങ്ങള്‍ കാണാനും കാണുന്ന സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കാനും കഴിയുന്ന ഒരു രാജ്യത്താണ് നാം ജീവിക്കുന്നതെന്ന് വികാരി ഫാ. ജോണ്‍ മേലേപ്പുറം പ്രസംഗമധ്യേ ബി രുദധാരികളെ ഉദ്‌ബോധിപ്പിച്ചു. ഭാവിയെക്കുറിച്ചും ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഊര്‍ ജസ്വലമായ സ്വപ്നങ്ങള്‍ നിങ്ങള്‍ കാണണം. അതിനു വേണ്ട ആയുസും ആരോഗ്യവും കഴിവുകളും തരുന്ന ദൈവത്തില്‍ ശരണം വച്ച് ഭാവിയെ ക്രമീകരിക്കാന്‍ നിങ്ങള്‍ക്കാവട്ടെ യെന്നും അദ്ദേഹം ആശംസിച്ചു. കടന്നു വന്നതും അറിഞ്ഞു വളര്‍ന്നതുമായ ജീവിത പശ്ചാത്തലവും വളര്‍ത്തി വലുതാ ക്കിയ മാതാപിതാക്കളെയും ഗുരുഭൂതരെയും അഭ്യുദയാകാംക്ഷികളെയും മറവിയിലാക്കാ തെ പൂര്‍വികരുടെ ചൈതന്യവും മൂല്യങ്ങളും അഭിമാനത്തോടെ കൈകളിലേന്തി കുടുംബ ത്തിനും നാടിനും ഇടവകക്കും അഭിമാനമുളളവരായി തങ്ങളുടെ കര്‍മ്മമണ്ഡലങ്ങളെ ക്ര മീകരിക്കണമെന്ന് ഫാ. മേലേപ്പുറം ഗ്രാജ്വേറ്റ്‌സിനെ ഓര്‍മ്മിപ്പിച്ചു.

 

 

ഇടവകയുടെയും ഇടവ ക കുടുംബാംഗങ്ങളുടെയും എല്ലാവിധ പ്രാര്‍ത്ഥനയും പ്രോത്സാഹനവും ജോണച്ചന്‍ വാ ഗ്ദാനം ചെയ്തു. പാരിഷ് കൗണ്‍സില്‍ അംഗങ്ങളും കൈക്കാരന്മാരായ ജയിംസ് തോമസ്, ബിജു പുതുശേ രില്‍, ജേക്കബ് മടുക്കോടില്‍, വിന്‍സന്റ്‌വാതപ്പിളളി, യൂത്ത് കോഓര്‍ഡിനേറ്റര്‍ ജയിംസ് കാ ട്ടുപുതുശേരില്‍, സി.സി.ഡി കോഓര്‍ഡിനേറ്റര്‍ ബെറ്റി മീനാട്ടൂര്‍ എന്നിവര്‍ വികാരി ഫാ. ജോണ്‍ മേലേപ്പുറത്തിന്റെ നേതൃത്വത്തില്‍ അഭിനന്ദനാര്‍ഹമായ ഈ ശുശ്രൂഷക്ക് ക്രമീക രങ്ങള്‍ നടത്തി. ഇടവകയുടെ ഉപഹാരമായി എല്ലാവര്‍ക്കും ഓരോ ബൈബിള്‍ സമ്മാനമാ യി നല്‍കി. കുര്‍ബാനക്കു ശേഷം കേക്ക് മുറിക്കലും ഫോട്ടോ സെഷനും ഉണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.