You are Here : Home / USA News

ഹ്യൂസ്റ്റന്‍ കേരളാ ഹൗസില്‍ ലൈബ്രറി ഉല്‍ഘാടനം ചെയ്തു

Text Size  

A. C. George

AGeorge5@aol.com

Story Dated: Monday, June 26, 2017 11:51 hrs UTC

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍, കേരളാ റൈറ്റേഴ്‌സ് ഫോറം എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്റെ ആസ്ഥാനമന്ദിരമായ കേരളാ ഹൗസിലായിരിക്കും ലൈബ്രറി പ്രവര്‍ത്തിക്കുക. ലൈബ്രറിയുടെ ഉല്‍ഘാടനം മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് തോമസ് ചെറുകരയും കേരളാ റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് മാത്യു നെല്ലിക്കുന്നും നാടമുറിച്ചു കൊണ്ട് ഉല്‍ഘാടനം ചെയ്തു. മലയാളി അസ്സോസിയേഷനിലും, കേരളാ റൈറ്റേഴ്‌സ് ഫോറത്തിലും ഭാരവാഹിയായ മാത്യു മത്തായി വെള്ളാമറ്റമാണ് ലൈബ്രേറിയന്‍. മലയാളത്തിലേയും ഇംഗ്ലീഷിലേയും ഒരു നല്ല പുസ്തക ശേഖരം ലൈബ്രറിയിലുണ്ടാകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. അമേരിക്കയിലെ എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കും അവരുടെ കൃതികളൊ മറ്റ് കൃതികളൊ ഈ ലൈബ്രറി പുസ്തക ശേഖരത്തിലേക്ക് സംഭാവനയായി അയക്കാവുന്നതാണെന്ന് സംഘാടകര്‍ സൂചിപ്പിച്ചു. തോമസ് ചെറുകര, മാത്യു നെല്ലിക്കുന്ന്, ജോണ്‍ മാത്യു, ശശിധരന്‍ നായര്‍, എ.സി. ജോര്‍ജ്, മോട്ടി മാത്യു തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. മലയാളി അസ്സോസിയേഷന്‍ സെക്രട്ടറി സുരേഷ് രാമകൃഷ്ണന്‍ നന്ദിപ്രസംഗം നടത്തി. അസ്സോസിയേഷന്‍ പ്രവര്‍ത്തകരും സാംസ്‌കാരിക നായകന്മാരും വായനക്കാരുമടക്കം അനേകം പേര്‍ ഉല്‍ഘാടന യോഗത്തില്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.