You are Here : Home / USA News

ഡിട്രോയിറ്റ് കണ്‍വെന്‍ഷന് തയ്യാറെടുപ്പുകളുമായി കെ.എച്ച്.എന്‍.എ ഹ്യുസ്റ്റണ്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, June 26, 2017 11:55 hrs UTC

ഹ്യൂസ്റ്റന്‍: ഡിട്രോയിറ്റില്‍ ജൂലൈ 1 മുതല്‍ 4 വരെ നടക്കുന്ന കെ.എച്ച്.എന്‍.എ കണ്‍വെന്‍ഷനു തയാറെടുപ്പുകളുമായി ഹ്യൂസ്റ്റണ്‍ ഒരുങ്ങി .സൗഹൃദം തീയറ്റേഴ്‌സ് ഹ്യുസ്റ്റന്‍ അവതരിപ്പിക്കുന്ന 'ദുര്യോധനന്റെ കുരുക്ഷേത്രം മുഖ്യ ആകര്‍ഷണമാകും.18 അക്ഷൗഹിണിയുടെ ആധിപത്യത്തില്‍ നിന്ന് കുരുക്ഷേത്ര യുദ്ധത്തിന്റെ അവസാനം കിരീടം നഷ്ടപ്പെട്ട്, വീണു പോയി താന്‍ മാത്രമായി ഒറ്റപെട്ടു പോയ ദുര്യോധനന്റെ പകയുടെ കഥ പറയുന്ന ശ്രീകൃഷ്ണന്‍ ഗിരിജ സംവിധാനം ചെയ്യുന്ന നാടകം ശ്രദ്ധേയമാകും .മരണത്തിലേക്കുള്ള യാത്രയിലും നിറഞ്ഞു നിന്ന പാണ്ഡവരോടുള്ള അടങ്ങാത്ത പകയാണ് നാടകത്തിന്റെ ഇതിവൃത്തം .രാത്രിയുടെ മറവില്‍ , ചതിയുടെ കരുത്തില്‍ അരങ്ങേറിയ ആ അവസാന യുദ്ധത്തില്‍ പാണ്ഡവ പാളയങ്ങളിലെ വിജയ വീര്യത്തെ കത്തിച്ചു വെണ്ണീറാക്കി അദ്ദേഹം മരണത്തെ പുല്‍കുന്നത് ദൃശ്യ ശ്രാവ്യ വിരുന്നൊരുക്കും .അധികാര മോഹങ്ങളും,ധര്‍മ്മാധര്‍മ്മങ്ങളും, വിധി വിളയാട്ടങ്ങളും മാത്രമല്ല മനുഷ്യ മനസ്സിന്റെ ആഴങ്ങളില്‍ വസിക്കുന്ന പക പോലെയുള്ള അധമ വികാരങ്ങളും കൂടിയാണ് കുരുക്ഷേത്ര യുദ്ധങ്ങള്‍ക്ക് നിദാനമാകുന്നത് എന്ന് "ദുര്യോധനന്റെ കുരുക്ഷേത്രം' വരച്ചു കാട്ടുന്നു . നോര്‍ത്ത് അമേരിക്കയിലെ മികച്ച നര്‍ത്തകര്‍ അവതരിപ്പിക്കുന്ന കണ്‍വെന്‍ഷനിലെ നൃത്തോത്സവത്തില്‍ ഭാരതീയ നാട്യ കലകളില്‍ അന്തര്‍ ദേശീയ രംഗത്ത് പ്രശസ്തയായ ഡോ സുനന്ദാ നായരുടെ ശിക്ഷണത്തില്‍ കലാകാരികള്‍ പങ്കെടുക്കും .ശ്രീ പല്ലാവൂര്‍ ശ്രീധരന്റെ നേതൃത്വത്തില്‍ നടക്കുന്ന വാദ്യ മേളങ്ങളില്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ സോപാന സംഗീത വിദ്വാന്‍ പല്ലശ്ശന ശ്രീജിത്ത് മാരാര്‍ പങ്കെടുക്കും . കെ.എച്ച്.എന്‍.എയുടെ വളര്‍ച്ചക്ക് എക്കാലത്തും ശക്തമായ പിന്തുണ നല്‍കിയിട്ടുള്ള ക്ഷേത്ര നഗരിയായ ഹ്യുസ്റ്റണിലെ ഹൈന്ദവ സമൂഹത്തില്‍ നിന്ന് ,മുപ്പതിലേറെ കുടുംബങ്ങള്‍ പങ്കെടുത്തു ഇത്തവണയും ശക്തമായ സാന്നിധ്യം അറിയിക്കുന്നു .പങ്കെടുക്കുന്ന കുടുംബങ്ങളുടെ എണ്ണം കൊണ്ട് ചരിത്രത്തിന്റെ ഭാഗമായ ഡിട്രോയിറ്റ് കണ്‍വെന്‍ഷനു ഹ്യൂസ്റ്റനില്‍ നിന്ന് ലഭിച്ച പിന്തുണയില്‍ പ്രെസിഡന്റ് ശ്രീ സുരേന്ദ്രന്‍ നായര്‍ രജിസ്‌ട്രെഷനു ചുക്കാന്‍ പിടിച്ച ഡയറക്ടര്‍ ബോര്‍ഡ് അംഗം രഞ്ജിത് നായരെയും കെ എച് എന്‍ എ ഹ്യുസ്റ്റണ്‍ കോ ഓര്‍ഡിനേറ്റര്‍ വിനോദ് വാസുദേവനെയും നന്ദി അറിയിച്ചു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.