You are Here : Home / USA News

വള്ളിപ്പാട് അസോസിയേഷന്‍ കുടുംബസംഗമം ന്യൂയോര്‍ക്കില്‍

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Saturday, July 01, 2017 12:12 hrs UTC

ന്യൂയോര്‍ക്ക്: കാര്‍ത്തികപ്പള്ളി താലൂക്കില്‍ പള്ളിപ്പാട്ട വില്ലേജില്‍ നിന്നും നോര്‍ത്ത് അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്തവരുടെ മൂന്നാമത് കുടുംബസംഗമം ന്യൂയോര്‍ക്കില്‍ വച്ച് നടത്തപ്പെടുന്നു. ആഗസ്റ്റ് 12 ന് ശനിയാഴ്ച ന്യൂയോര്‍ക്കിലെ കൊറ്റിലിയന്‍ ഹോട്ടലില്‍ (440, Jericho turnpike, Jericho, NY 11953) വച്ച് രാവിലെ 10 മുതല്‍ നടത്തപ്പെടുന്ന സമ്മേളനത്തില്‍ വൈവിദ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. വിവിധ കലാ പരിപാടികളും ഉണ്ടായിരിക്കും. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങഴില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള പ്രവാസികളായ വള്ളിപ്പാട്ടുയരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കുന്നതാണ്. ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ധാരാളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ സംഘടനക്ക് സാധിച്ചിട്ടുണ്ട് എന്ന് സംഘാടകര്‍ അറിയിച്ചു. ഉച്ചകഴിഞ്ഞ് നടത്തപ്പെടുന്ന ബിസിനസ്സ് സമ്മേളനത്തില്‍ സംഘടനയുടെ ഭാവി പരിപാടികളെ കുറിച്ചുള്ള ചര്‍ച്ചകളും തെരഞ്ഞെടുപ്പും നടത്തപ്പെടുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക- തച്ചന്‍ ഗീവര്‍ഗീസ്- 201 501 8399

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.