You are Here : Home / USA News

വിദ്യാഭ്യാസത്തോടൊപ്പം തൊഴില്‍ പരിശീലനവും അനിവാര്യം: രാജാകൃഷ്ണമൂര്‍ത്തി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, July 01, 2017 12:14 hrs UTC

ഇര്‍വിംഗ്(ഡാളസ്): കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനുള്ള സാധ്യതകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസത്തോടൊപ്പം തൊഴില്‍ പരിശീലനവും ഉറപ്പാക്കേണ്ടതുണ്ട്. അനിവാര്യമാണെന്ന് ചിക്കാഗോയില്‍ നിന്നുള്ള ഇന്ത്യന്‍ വംശജനും, യു.എസ്. കോണ്‍ഗ്രസ്മാനുമായ രാജാകൃഷ്ണമൂര്‍ത്തി അഭിപ്രായപ്പെട്ടു. ഇതിനനുകൂലമായി പെര്‍കിന്‍സ് ആക്ട്(Perkins ACT) താനും, റിപ്പബ്ലിക്കന്‍ പ്രതിനിധി ഗ്ലെന്‍ തോമസ്സണും(Glen Thompson) ചേര്‍ന്ന് യു.എസ്. ഹൗസില്‍ അവതരിപ്പിച്ച ലൊ വോട്ടിനിട്ട് ഐക്യകണ്ടേനെ പാസ്സാക്കിയതായും കൃഷ്ണമൂര്‍ത്തി പറഞ്ഞു. ജൂണ്‍ 24ന് ഡാളസ്സില്‍ കൃഷ്ണമൂര്‍ത്തിയുടെ തിരഞ്ഞെടുപ്പു ഫണ്ട് സമാഹരണയോഗത്തില്‍ ആനുകാലിക വിഷയങ്ങളെ കുറിച്ച് പ്രതിപാദിക്കുകയായിരുന്നു മൂര്‍ത്തി. ഡാളസ് ഫ്രണ്ട്‌സ ഓഫ് കൃഷ്ണമൂര്‍ത്തി സംഘടനയുടെ ആഭിമുഖ്യത്തില്‍ ഇര്‍വിംഗിലുള്ള ചെട്ടിനാട് റസ്റ്റോറന്റില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ഡോ.പ്രസാദ് തോട്ടക്കൂറ അദ്ധ്യക്ഷത വഹിച്ചു. 2018 ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ വീണ്ടും ചിക്കാഗോയില്‍ നിന്നും മത്സരിക്കുന്നുണ്ടെന്നും, എല്ലാവരുടേയും പിന്തുണ ആവശ്യമാണെന്നും കൃഷ്ണമൂര്‍ത്തി പറഞ്ഞു. തുടര്‍ന്നു യോഗത്തില്‍ പങ്കെടുത്ത പ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക് ഉചിതമായി മറുപടി നല്‍കി. യു.എസ്. ഹൗസില്‍ കൊണ്ടുവരുന്ന ട്രമ്പ് കെയറിനോടുള്ള അസംതൃപ്തി കൃഷ്ണമൂര്‍ത്തി പ്രകടിപ്പിച്ചു. പോള്‍ പാണ്ഡ്യന്‍, എം.വി.എല്‍. പ്രസാദ്, കിഷോര്‍, ശ്രീധര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിച്ചു. തിരഞ്ഞെടുപ്പു ഫണ്ട് സമാഹരണ യോഗത്തിന്റെ മുഖ്യ സംഘാടകരിലൊരാളും, ഡാളസ് മലയാളി കമ്മ്യൂണിറ്റിയില്‍ അറിയപ്പെടുന്ന വ്യക്തിയുമായ തിയോഫിന്‍ ചാമക്കാല നന്ദി പറഞ്ഞു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കായെ പ്രതിനിധീകരിച്ചു. പി.പി.ചെറിയാനും യോഗത്തില്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.