You are Here : Home / USA News

ഫോമ ഒരുക്കുന്ന ക്രിക്കറ്റ് മത്സരം ന്യുയോര്‍ക്കില്‍ തുടക്കമായി

Text Size  

Story Dated: Sunday, July 02, 2017 09:55 hrs UTC

BIJU KOTTARAKARA

 

ന്യുയോര്‍ക്ക് : ഫോമയുടെ ആഭിമുഖ്യത്തില്‍ അമേരിക്കന്‍ മലയാളികള്‍ക്കായി ഒരുക്കിയ ക്രിക്കറ്റ് മൽസരങ്ങൾക്ക് ഇന്ന് (ജൂലൈ ഒന്ന്) ന്യൂ യോർക്കിലുള്ള കണ്ണിങ്ങ്ഹാം പാർക്കിൽ (Cunningan park, Fresh Meadow, NY) തുടക്കമായി. ടൂർണമെന്റ് ചെയര്‍മാന്‍ മാത്യു വര്ഗീസിന്റെ (ബിജു) സ്വാഗതത്തോടുകൂടി തുടങ്ങിയ മത്സരങ്ങൾ ഉത്‌ഘാടനം ചെയ്ത ഫോമാ ജനറൽ സെക്രട്ടറി ജിബി തോമസ് കൂടുതൽ യുവാക്കളെ മുഘ്യധാരാ പ്രവർത്തനങ്ങളിലേക്കു ആകർഷിക്കുന്നതിനായി ഇനിയും പുതിയ യുവജന പ്രവർത്തങ്ങൾക്ക് തുടക്കം കുറയ്ക്കുമെന്നും ഇതൊരു തുടക്കം മാത്രമാണെന്നും അറിയിച്ചു. ഫോമാ വൈസ് പ്രസിഡന്റ് ലാലി കളപ്പുരക്കൽ മത്സരങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് വിളക്ക് തെളിയിച്ചു. ലോക പ്രശസ്ത ക്രിക്കറ്റ് അമ്പയർ സ്റ്റീവ് ബക്കർ മുഖ്യ അതിഥിയായിരുന്നു.

 

 

 

 

T20 എന്ന പേരില്‍ ഇന്ന് തുടങ്ങുന്ന ക്രിക്കറ്റ് മത്സരങ്ങൾ നാളെ ഞായറാഴ്ച നടക്കുന്ന ഫൈനൽ മത്സരത്തോടുകൂടി അവസാനിക്കും. ഫീനിക്സ്, ടസ്‌കേഴ്‌സ്, ഫിലി യുണൈറ്റഡ്, ബെർഗെൻ ടൈഗേഴ്‌സ്, മില്ലേനിയം, ചലങ്ങേർസ്, ഫ് സി സി, എൻ വൈ എം എസ് സി ബുൾസ് എന്നിങ്ങനെ എട്ടു ടീമുകളാണ് മത്സരങ്ങളിൽ പങ്ക്കെടുക്കുന്നതു. ലോക പ്രശസ്ത അമ്പയർ സ്റ്റീവ് ബുക്കർ ഉൾപ്പെടെ പ്രമുഖ അമ്പയർമാർ മത്സരങ്ങൾക്ക് നേതൃത്വം നൽകുന്നതാണ്. നാളെ രാവിലെ സെമി ഫൈനലും ഉച്ചക്ക് ഫൈനൽ മത്സരവും നടക്കുന്നതാണ്. ഒന്നാം സ്ഥാനം നേടുന്ന ടീമിന് ട്രോഫിയും 1,500 ഡോളര്‍ ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്. രണ്ടാം സ്ഥാനം നേടുന്ന ടീമിന് ട്രോഫിയും 500 ഡോളര്‍ ക്യാഷ് അവാര്‍ഡും ലഭിക്കുന്നതായിരിക്കും. കൂടാതെ മാന്‍ ഓഫ് ദ സീരീസ്, ബെസ്റ്റ് ബാറ്റസ്മാന്‍, ബെസ്റ്റ് ബൗളര്‍ എന്നിവര്‍ക്കും ട്രോഫികളും ക്യാഷ് അവാര്‍ഡുകളും നല്‍കുന്നതായിരിക്കും. ഫൈനലില്‍ എത്തുന്ന ടീമിലെ എല്ലാ അംഗങ്ങള്‍ക്കും മെഡലുകളും സമ്മാനിക്കുന്നതാണെന്ന് ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, സെക്രട്ടറി ജിബി തോമസ് എന്നിവര്‍ പറഞ്ഞു. തീപാറുന്ന ബാറ്റിങ്ങിലൂടെ ഫോറുകളും സിക്‌സറുകളും അടിച്ച്, റണ്‍സ് വേട്ട നടത്തുന്ന ബാറ്റിങ്ങ് നിരയും, ബാറ്റ്‌സ്മാന്‍മാരെ നിലം തൊടാതെ സ്റ്റംമ്പ് പറിക്കുന്ന ബൗളര്‍മാരും ഒക്കെക്കൂടി തീര്‍ക്കുന്ന ക്രിക്കറ്റിന്റെ ആവേശം തിരതല്ലുന്ന T20 ടൂര്‍ണമെന്റിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി യൂത്ത് റെപ്രെസെന്ററ്റീവ് ബേസിൽ ഏലിയാസ്, നാഷണൽ കമ്മിറ്റി മെമ്പർ തോമസ് ടി ഉമ്മൻ, ടീം ഓർഗനൈസേർസ് അനിൽ കോയിപ്പുറം, സാം തോമസ് നിജിൻ മാത്യു തുടങ്ങിയ ഭാരവാഹികള്‍ അറിയിച്ചു. ഫോമാ വിമൻസ് ഫോറം കോഓർഡിനേറ്റർ ഷീല ശ്രീകുമാർ, ജോസ് മണക്കാട് (ചിക്കാഗോ) ഷിനു ജോസഫ് എന്നിവരും മത്സരങ്ങൾക്ക് തുടക്കം കുറിക്കാൻ പങ്കെടുത്തിരുന്നു. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, സെക്രട്ടറി ജിബി തോമസ്, ട്രഷറര്‍ ജോസി കുരിശുങ്കല്‍, വൈസ് പ്രസിഡന്റ് ലാലി കളപ്പുരക്കല്‍, ജോ. സെക്രട്ടറി വിനോദ് കൊണ്ടൂര്‍, ജോ. ട്രഷറര്‍ ജോമോന്‍ കുളപ്പുരക്കന്‍ എന്നിവര്‍ വിജയാശംകള്‍ നേര്‍ന്നു. കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെ പറയുന്ന നമ്പരുകളില്‍ വിളിക്കുക. മാത്യു വര്‍ഗീസ് (ചെയര്‍മാന്‍) : 917 750 0990 ജിബി തോമസ് (സെക്രട്ടറി) : 914 573 1616 അലക്‌സ് ജോണ്‍ (കോര്‍ഡിനേറ്റര്‍) : 908 313 6121 അനില്‍ കോയിപ്പുറം : 917 434 5206

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.