You are Here : Home / USA News

നാഫ ഫിലിം അവാർഡ് 2017 ന്യൂജേഴ്‌സി കിക്കോഫ് വൻ വിജയം

Text Size  

Story Dated: Sunday, July 02, 2017 09:57 hrs UTC

ബിജു കൊട്ടാരക്കര

 

ഫ്രീഡിയ എന്‍റർടൈമെന്‍റും കോണ്‍ഫിഡന്‍റ് ഗ്രൂപ്പും ഫ്ളവേർസ് ടിവിയും ചേർന്നു അവതരിപ്പിക്കുന്ന രണ്ടാമത് അമേരിക്കൻ നാഫ ഫിലിം അവാർഡ് 2017ന്‍റെ ന്യൂജേഴ്‌സി കിക്കോഫ് വൻ വിജമായി. ന്യൂ ജേഴ്സി എംബെര്‍ ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിയിൽ ന്യൂജേഴ്സിയിലെ സാമൂഹ്യ സാംസ്‌കാരിക മാധ്യമ മേഖലയിലെ നിരവധി വ്യക്തികളുടെ സാനിധ്യവും സഹകരണവും കൊണ്ട് ശ്രേദ്ദേയമായി. അമേരിക്കയിലെ ഏറ്റവും വലിയ താര നിശയുടെ ടിക്കറ്റുകൾ ഇനി ഓണ്‍ലൈനിൽ ലഭ്യമാക്കിയതിനു പുറമെയാണ് കിക്കോഫികളിലൂടെ ടിക്കറ്റുകൾ ജനങളുടെ കയ്യിൽ എത്തുന്നതിനുള്ള കിക്കോഫിനുകൾ നാഫാ സംഘടിപ്പിക്കുന്നത്. കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ അകമഴിഞ്ഞ സഹകരണമാണ് ഈ കിക്കോഫിന്റെ വിജയത്തിനാധാരമെന്നു നാഫാ ഡയറക്ടർ ആനി ലിബു പറഞ്ഞു.

 

 

 

 

 

ന്യൂജേഴ്‌സിയിൽ പ്രമുഖ വ്യവസായിയും, സാംസ്കാരികപ്രവർത്തനങ്ങൾക്കു എല്ലാ പിന്തുണയും നൽകുന്ന ദിലീപ് വർഗീസിന് ആദ്യ ടിക്കറ്റ് ഫ്രീഡിയ പ്രസിഡന്റ് ഡോകട്ർ ഫ്രീമു വര്ഗീസ് നൽകിക്കൊണ്ടാണ് കിക്കോഫിന് തുടക്കം കുറിച്ചത് . സജി ഹെഡ്ജിനെ ക്കൂടാതെ തുടങ്ങിയവരുടെ സാന്നിധ്യം ശ്രദ്ദേയമായി, വേൾഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ് തങ്കമണി അരവിന്ദൻ, ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സൺ ലീലാ മാരേട്, ഫൊക്കാന കൺവെൻഷൻ ചെയർമാൻ മാധവൻ നായർ, സോജി മീഡിയ, സുനിൽ ട്രൈസ്റ്റാർ, ദീപ്തി നായർ, ഫോമാ വൈസ് പ്രസിഡന്റ് ലാലി കളപ്പുരക്കൽ, കാൻജ് പ്രസിഡന്റ് സ്വപ്ന രാജേഷ്, വൈസ് പ്രസിഡന്റ് അജിത് കുമാര്‍ ഹരിഹരന്‍, ജനറല്‍ സെക്രട്ടറി ജെയിംസ് ജോര്‍ജ്, ജോസഫ് ഇടിക്കുള, രാജൻ ചീരൻ, അനിയൻ ജോർജ്, ഡോ:ഗോപിനാഥ്, മിത്രാസ് രാജൻ, ഡോ:ഷിറാസ്, സൗപർണിക ഡാൻസ് അക്കാദമിയുടെ ഡയറക്ടർ മാലിനി നായർ, സ്മിത മനോജ്, ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ഫോമാ ജനറൽ സെക്രട്ടറി ജിബി തോമസ്, മധു കൊട്ടാരക്കര, ഡോകട്ർ. രേഖാ മേനോൻ, ഷാജി എഡ്വേഡ്ഡ്, ജോസ് എബ്രഹാം, രേഖാ നായര്‍ ഫൊക്കാനയെ പ്രതിനിധീകരിച്ച് പോള്‍ കറുകപ്പള്ളില്‍ തുടങ്ങി അനേകം സംഘടനാ നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു. ആനി ലിബു സ്വാഗതം ആശംസിച്ച യോഗത്തിൽ പ്രവീണാണ് ജെംസനും എം സി മാരായി പ്രവർത്തിച്ചു. നാഫായുടെ അവാർഡ് നിശയ്ക്ക് എല്ലാ പിന്തുണയും ന്യൂ ജേഴ്സി മലയാളികൾ ഉറപ്പു നൽകി . നാഫയുടെ രണ്ടാമത് പുരസ്കാര ചടങ്ങാണ് 2017 ജൂലൈ 21 മുതൽ 23 വരെ അമേരിക്കയുടെ രണ്ടു പ്രധാന നഗരങ്ങളായ ന്യൂയോർക്കിലും ചിക്കാഗോയിലും ആയിരക്കണക്കിന് കാണികളുടെ സാന്നിധ്യത്തിൽ മലയാള സിനിമയിലെ ഏറ്റവും മികച്ച പുരസ്കാരദാന ചടങ്ങിന് വേദി ഒരുക്കുന്നത്. അതുകൊണ്ടുതന്നെ സ്വാഭാവികമായി ഉണ്ടാകുന്ന തിരക്കുകൾ ഒഴിവാക്കുവാൻ ആണ് ടിക്കറ്റുകൾ ഓണ്‍ ലൈൻ സംവിധാനത്തിലൂടെ ലഭ്യമാക്കുന്നതിന് പുറമെ കിക്കോഫുകൾ നടത്തിയും നൽകപ്പെടുന്നത്. ഈ വർഷം അമേരിക്കയിൽ നടത്തുന്ന ഏറ്റവും താര സമ്പന്നമായ സിനിമാ അവാർഡ് ദാന ചടങ്ങിനാണ് അമേരിക്കൻ മലയാളികൾ കാത്തിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.