You are Here : Home / USA News

ഡോ. രേഖാ മേനോന്‍ കെ എച്ച്എന്‍ എ യുടെ പത്താമത്തെ പ്രസിഡന്റ്

Text Size  

Story Dated: Tuesday, July 04, 2017 12:30 hrs UTC

ഡോ. രേഖാ മേനോന്‍ കെ എച്ച്എന്‍ എ യുടെ പത്താമത്തെ പ്രസിഡന്റ്.ഡോ. രേഖാ മേനോനു രഹസ്യ ബാലട്ട് വഴി നടന്ന ഇലക്ഷനില്‍ 276 വോട്ട് കിട്ടി. എതിര്‍ സ്ഥാനാര്‍ത്ഥി സതീഷ് അമ്പാടിക്ക് 156 വോട്ടും കിട്ടി. ഡോ. രേഖാ മേനോന്റെ പാനലിലുള്ള കൃഷ്ണരാജ് മോഹന്‍ ആണു ജനറല്‍ സെക്രട്ടറി. ജയ്ചന്ദ്രന്‍ വൈസ് പ്രസിഡന്റ്; വിനോദ് കെ ആര്‍ കെ ട്രഷറര്‍ (ന്യുയോര്‍ക്ക്) രമ്യ അനില്‍കുമാര്‍ ജോ.ട്രഷറര്‍ .നേരത്തെ ജനറല്‍ ബോഡിയില്‍ ശബ്ദവോട്ട് രേഖപെടുത്തിയപ്പോള്‍ ഡോ. രേഖക്കു 226 ഉം സതീഷ് അമ്പാടിക്ക് 202 വോട്ടുമാണു കിട്ടി. ട്രസ്റ്റി ബോര്‍ഡ് ചെയര്‍ ഷിബു ദിവാകരന്‍ ഇലക്ഷന്‍ നിയന്ത്രിച്ചു.2019 ല്‍ ന്യുജേഴ്സിയില്‍ അടുത്ത കണവന്‍ഷനുള്ള പ്രവര്‍ ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഡോ രേഖാ മേനോന്‍ പറഞ്ഞു. ഏവരെയും ഒരുമിപിച്ചു ഐക്യത്തിന്റെ പാതയിലൂടെയായിരിക്കും പ്രവര്‍ത്തനം . ന്യുയോര്‍ക്കില്‍ നിന്നുള്ള ഡോ. നിഷ പിള്ളയും മധു പിള്ളയും പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്നു പിന്മാറയിരുന്നു .കേരളാ അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്‌സിയുടെ സെക്രട്ടറി ആയും വൈസ് പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ച ഡോ രേഖാ മേനോന്‍ ന്യൂജേഴ്‌സിയിലെ ലോങ്ങ് ബ്രാഞ്ചിലുള്ള ബോര്‍ഡ് ഓഫ് എഡ്യൂക്കേഷനില്‍ മെഡിക്കല്‍ ഡയറക്ടര്‍ ആയി സേവനം അനുഷ്ഠിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.