You are Here : Home / USA News

ഡാലസിൽ കേരളാ അസോസിയേഷന്റെ ഫോർത്ത് ഓഫ് ജൂലൈ

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Wednesday, July 05, 2017 11:23 hrs UTC

ഡാലസ്∙ കേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെയും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യൂക്കേഷന്‍ സെന്ററിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ മലയാളി സമൂഹം അമേരിക്കൻ സ്വാതന്ത്ര്യദിനമായ ഫോർത്ത് ഓഫ് ജൂലൈ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യൻ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ കോൺഫറൻസ് ഹാളിൽ ഇന്നലെ (ജൂലൈ 4 ) രാവിലെ 9 മണി മുതൽ സ്പോർട്സ് ആൻഡ് ഗെയിംസ് ഉൾപ്പെടെയുള്ള വിവിധ പരിപാടികൾ നടന്നു. കുട്ടികൾ അമേരിക്കൻ ദേശീയ ഗാനം ആലപിച്ചു. സമ്മാന ദാനങ്ങൾക്കു ശേഷം ബാര്‍ബിക്യു ലഞ്ചോടെയാണ് പരിപാടികൾ സാമാപിച്ചത്. കേരളാ അസോസിയേഷൻ പ്രസിഡണ്ട് ബാബു തോമസ്, സെക്രട്ടറി റോയി കൊടുവത്ത് , ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റർ പ്രസിഡണ്ട് മാത്യു കോശി, സെകട്ടറി ജോർജ് ജോസഫ് വിലങ്ങോലിൽ തുടങ്ങിയവർ ഫോർത്ത് ഓഫ് ജൂലൈ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.