You are Here : Home / USA News

എംജിഎം സ്റ്റഡി സെന്ററിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയം : ബിജു നാരായണൻ

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Wednesday, July 05, 2017 11:35 hrs UTC

ന്യൂയോർക്ക് ∙ ഭാരത കലകളും മാതൃഭാഷയും അമേരിക്കയിൽ വളർന്നു വരുന്ന പുതിയ തലമുറയ്ക്ക് പകർന്നു നൽകുന്ന കലാ – സാംസ്കാരിക കേന്ദ്രമായ എംജിഎം സ്റ്റഡി സെന്ററിന്റെ പ്രവർത്തനങ്ങൾ വളരെ ശ്ലാഘനീയമാണെന്ന് പ്രശസ്ത പിന്നണി ഗായകൻ ബിജു നാരായണൻ പറഞ്ഞു. എംജിഎം സ്റ്റഡി സെന്ററിന്റെ 20–ാമത് വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ സംസ്കാരവും പൈതൃകവും നമ്മുടെ മക്കളിലേക്ക് പകർന്നു നൽകുവാൻ എംജിഎം സ്റ്റഡി സെന്ററിന്റെ സേവനം മാതാപിതാക്കൾ പ്രയോജനപ്പെടുത്തണമെന്ന് ബിജു നാരായണൻ അഭ്യർത്ഥിച്ചു. ആൾക്കാരുടെ അഭ്യർത്ഥനമാനിച്ച് അദ്ദേഹം ആലപിച്ച ഏതാനും പാട്ടുകൾ പാടുകയും ചെയ്തു. ഫാ. ജോബസൻ കോട്ടപ്പുറം, പ്രശസ്ത നർത്തകി ലക്ഷ്മി കുറുപ്പ് എന്നിവർ ആശംസകൾ നേർന്നു. എംജിഎം സ്റ്റഡി സെന്ററിന്റെ പ്രിൻസിപ്പാൾ ഫാ. നൈനാൻ റ്റി. ഈശോ സ്വാഗതവും ഡോ. ജോണി കോവൂർ നന്ദിയും പറഞ്ഞു. തുടർന്ന് എംജിഎം സ്റ്റഡി സെന്ററിലെ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ചടങ്ങിന്റെ മോടി കൂട്ടി. ബാബു ജോൺ, ഷാജി വർഗീസ്, ഫിലിപ്പോസ് മാത്യൂ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.