You are Here : Home / USA News

കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ ഓണാഘോഷം ആഗസ്റ്റ് - 26-ന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, July 06, 2017 10:11 hrs UTC

മിസ്സിസാഗാ: കാനഡയിലെ നഴ്‌സുമാരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കൂട്ടായ്മയായ സി.എം.എന്‍.എയുടെ ഓണാഘോഷം ആഗസ്റ്റ് - 26 ശനിയാഴ്ച വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ St. Gregories of PArumala Parish Hall-6890 Professional Court, Mississagua, L4-VIX6 -ല്‍ വച്ച് നടക്കും. ജൂണ്‍ 26-ാം തീയതി കൂടിയ സി.എം.എന്‍.എ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് മീറ്റിംഗ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ കേരളത്തില്‍ നടത്തിവരുന്ന ഐതിഹാസിക സമരത്തിനു പൂര്‍ണ്ണ പിന്‍തുണ പ്രഖ്യാപിക്കുകയും അവര്‍ക്കു വേണ്ട സഹായങ്ങള്‍ നല്‍കുന്നതിനു CMNA Pro Gigo Stephen- നെയും ജോയിന്റ് സെക്രട്ടറി റോജിന്‍ ജേക്കബിനെയും ചുമതലപ്പെടുത്തി. ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ വരുമാനം ആയതിലേക്ക് നീക്കി വയ്ക്കുന്നതിന് തീരുമാനിച്ചു.നഴ്‌സുമാരുടെയും, പൊതു സമൂഹത്തിന്റെയും നന്മയ്ക്കുവേണ്ടി നിരവിധി ബിസിനസ്സ് സ്ഥാപനങ്ങളുമായി സഹകരിച്ച് പല പരിപാടികളും CMNA നടത്തിവരുന്നു.

 

 

 

First Home Byers നു വേണ്ടി Furnish Your New Home with Half of The Sales Persons Commission എന്ന പരിപാടി Home Life Miracle Reality Ltd- മായി സഹകരിച്ചും മിതമായ നിരക്കില്‍ മോര്‍ട്ട്‌ഗേജുകള്‍ നോര്‍ത്ത് വുഡ് മോര്‍ട്ടഗേജുമായി സഹകരിച്ചും, Evica Word Education and Immigration Consulturants-മായി സഹകരിച്ച് കുറഞ്ഞ ചിലവിലും, ട്രാന്‍സ്‌പേരന്റായി കാനഡയിലേക്ക് കുടിയേറാനാഗ്രഹിക്കുന്നവരെ സഹായിക്കുന്നതിനും മറ്റും ഇതില്‍ ചിലതു മാത്രമാണ്. പുതുതായി എത്തിച്ചേരുന്ന നേഴ്‌സുമാര്‍ക്കുവേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതോടൊപ്പം ഉദ്യോഗാര്‍ത്ഥികളായ നഴ്‌സുമാര്‍ക്കു വേണ്ടി ടിപ്‌സ് ഫോര്‍ സക്‌സസ് ഇന്‍ ഇന്റര്‍വ്യൂസ് എന്ന പരിപാടിയും നടത്തിവരുന്നു. ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന്റെ പെര്‍മാനെന്‍ റെസിഡന്റ്‌സ് ആപ്ലിക്കേഷന്‍സ് മാനദണ്ഡങ്ങളില്‍ ഇളവനുവദിക്കണമെന്നാവശ്യപ്പെട്ട് ഇങചഅ-യുടെ ആഭിമുഖ്യത്തില്‍ നടത്തിയ ക്യാംപെയിന്‍ വിജയം കാണുകയും കനേഡിയന്‍ ഗവണ്‍മെന്റ് അനുകൂല തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ഉണ്ടായി. പൊതുസമൂഹത്തിനു വേണ്ടി ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ക്ലാസ്സുകള്‍, ബ്ലഡ് ഡോണര്‍ ക്ലിനിക്കുകള്‍ Trillium Gift of Life- മായി സഹകരിച്ച് Organ Donor Information Sessions, Diabetic Information Sessions തുടങ്ങിയവയും ഇങചഅ നടത്തിവരുന്നു. ഇങചഅയുടെ ഈ വര്‍ഷത്തെ ചാരിറ്റി ഡൊണേഷന്‍ ജൂലൈ 23-ാം തീയതി നടക്കുന്ന ഓണാഘോഷ കമ്മിറ്റി മീറ്റിംഗില്‍ വച്ച്, ബോര്‍ഡ് ഓഫ് എക്‌സിക്യൂട്ടീവും ചാരിറ്റി പ്രൊമോഷന്‍ ഡയറക്ടറുമായ സിനി തോമസ് ഏറ്റുവാങ്ങി. പാലക്കാട് ജില്ലയില്‍ നിരാലംബരായ വിധവമാര്‍ക്കും കുട്ടികള്‍ക്കും വേണ്ടി പ്രവര്‍ത്തനം നടത്തുന്ന ചിതല്‍ (CHITHAL) എന്ന പ്രസ്ഥാനത്തിന് കൈമാറും. ഈ വര്‍ഷത്തെ ഓണാഘോഷങ്ങളുടെ മെഗാ സ്‌പോണ്‍സര്‍- FAITH PHYSIO THERAPY INc, 1965 Cottre Blvd, Bvampton, L6P228 ആണ്. വൈകിട്ട് 5 മണിക്കാരംഭിക്കുന്ന ആഘോഷപരിപാടികള്‍ കേരളത്തനിമയുള്ള നിരവധി കലാപരിപാടികള്‍ അരങ്ങേറും. ഡോ. ജോബിന്‍ വര്‍ഗീസ്- Stroke Early Detection and Treatment എന്ന വിഷയത്തെപ്പറ്റി ക്ലാസ്സെടുക്കും. ഓണസദ്യയോട് ആഘോഷങ്ങള്‍ക്ക് തിരശ്ശീല വീഴും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.