You are Here : Home / USA News

കെ എച്ഛ്. എൻ എ കൺവെൻഷന് കൊടിയിറങ്ങി

Text Size  

Story Dated: Thursday, July 06, 2017 10:14 hrs UTC

ഡിട്രോയിറ്റ്: ആദ്ധ്യാ ത്മികത യുടെയും കലാ സാംസ്കാരിക പാരമ്പര്യത്തിന്റെയും ശക്തി വിളമ്പരം ചെയ്ത് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കൺവെൻഷന് കൊടിയിറങ്ങി . വിദേശ രാജ്യത്തു നടന്ന ഏറ്റവും വലിയ മലയാളി ഹിന്ദു കൂട്ടായ്മ ആയി മാറിയ കൺവെൻഷൻ സങ്ഗടക മികവിൻെ കാര്യത്തിൽ അമേരിക്കയിൽ നടന്ന ഏറ്റവും മികച്ചതായി . വൈദിക ദര്‍ശനത്തിന്റെ ബഹുസ്വരത സംബന്ധിച്ച് വിവിധ സെമിനാറുകളും പ്രസംഗങ്ങളും ചർച്ചകളും ഉന്നത നിലവാരം പുലർത്തി .സ്വാമി ബോധാനന്ദ,സ്വാമി ചിദാനന്ദപുരി ,ഡോ എന്‍ ഗോപാലകൃഷ്ണന്‍, സി രാധാകൃഷ്ണന്‍, പ്രൊ. വി മധുസൂദനന്‍ നായര്‍, ഡോ പദ്മകുമാർ , മണ്ണടി ഹരി തുടങ്ങി യ പ്രമുഖരാണ് ആദ്യാത്മിക വിഷയങ്ങൾ കൈകാര്യം ചെയ്തത്. സമ്മേളന സ്ഥലത്തു പ്രതേയകം തയ്യാറാക്കിയ അമ്പലവും സമ്മേളന വേദിയിലെയും ഹാളുകളിലെയും ചിത്രങ്ങളും.ഭജനയും പൂജയും ആദ്യാത്മിക അനുഭൂതി ഉണ്ടാക്കി .

 

 

 

ക്ഷേത്ര വാദ്യങ്ങളുടെയും തനതു കലകളുടെയും വര്‍ണശമ്പള ഘോഷയാത്രയോടെ ആരംഭിച്ച നാലു ദിവസത്തെ കൺവൻഷ നിൽ മുടിയേറ്റ്,തായമ്പക ,കഥകളി, തെയ്യം , മോഹിനിയാട്ടം ,കുടിയാട്ടം, ഓട്ടൻതുള്ളൽ തുടങ്ങിയ കലാരൂപങ്ങൾ അതാതു രംഗത്തെ പ്രശസ്തർ അവതരിപ്പിച്ചു. നൃത്തനൃത്യങ്ങളും സംഗീത സദസുകളും ചതുര്‍യുഗങ്ങളെ ദൃശ്യവല്‍ക്കരിക്കുന്ന നൃത്തോത്സ വവും , യുവമോഹിനി സൗന്ദര്യമത്സ രവും മാതൃകദമ്പതികളെ കണ്ടെത്താനുള്ള നളദമയന്തി മത്സ രവും ഒക്കെ കൺവെൻഷന് ഉത്സവച്ഛയ പകർന്നു.കീഴില്ലം ഉണ്ണികൃഷ്ണൻ ,കലാമണ്ഡലം ശിവദാസ് , പല്ലാവൂർ ശ്രീകുമാർ മാരാർ ,ഡോ നീന പ്രസാദ് ,കലാമണ്ഡലം മനോജ് കുമാർ ,കലാമണ്ഡലം സുകുമാരൻ, ജിഷ്ണു നമ്പൂതിരി , വിജയ യേശുദാസ് തുട ങ്ങിയവർ കല പ്രകടനം നടത്താനെത്തി. സൂപ്പർ സ്റ്റാർ സുരേഷ് ഗോപി, ഹോളിവുഡ് നടി ഇഷാ തൽവാർ എന്നിവരുടെ .സാന്നിധ്യ കൺ വൻഷനു താരശോഭ നൽകി .

 

 

 

ചെണ്ട മേളവും ശ്രീങ്കരി മേളവും പരിപാടികൾക്ക് താളക്കൊഴുപ്പ് നൽകി വിവരസാങ്കേതികരംഗത്തും ആരോഗ്യമേഖലയിലും വിജയം കൈവരിച്ച പ്രമുഖ മലയാളി സംരംഭകരും ബിസിനസ്സ് ഗ്രൂപ്പുകളും പങ്കെടു ത്ത പ്രൊഫഷണല്‍ സമ്മിറ്റ് പ്രത്യേകതയായി രുന്നു . യൂവാക്കളുടെ പ്രാ തിനിധ വും പങ്കാളിത്തവും ശ്രെദ്ധേ യമായി . പ്രസിഡണ്ട് സുരേന്ദ്രൻ നായർ , വൈസ് പ്രസിഡന്റ് വിനോദ് ബാഹു ലെയ്ൻ , സെക്രട്ടറി രാജേഷ് കുട്ടി , ജോയിന്റ് സെക്രട്ടറി കൃഷ്ണ രാജ് ,ട്രഷറർ സുദർശന കുറുപ്പ്, ജോയിന്റ് ട്രഷറർ രഘു നായർ , ചെയർമാൻ രാജേഷ് നായർ ,ട്രസ്റ്റീ ചെയർമാൻ ഷിബു ദിവാകരൻ , വൈസ് ചെയർമാൻ രതീഷ് നായർ തുടങ്ങ യവർ നേതൃത്വം നൽകി .അടുത്ത കൺവെൻഷന് ൨൦൧൯ ന്ദ്] ന്യൂ ജേഴ്‌സി യിൽ നടക്കും കോൺവെഷൻ പതാക പ്രസിഡണ്ട് സുരേന്ദ്രൻ നായർ പുതിയ പ്രസിഡണ്ട് രേഖ മേനോന് കൈമാറി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.