You are Here : Home / USA News

കെ എച് എൻ എ ക്കു പുതിയ ലോഗോ

Text Size  

Story Dated: Thursday, July 06, 2017 10:16 hrs UTC

ഡിട്രോയിറ്റ്: അമേരിക്കയിലെ മലയാളി ഹിന്ദുസംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കക്ക് പുതിയ ലോഗോ. ചക്രത്തിനുള്ളിൽ ശംഖും വിടർന്ന താമരയും ആലേഖനം ചെയ്തിരിക്കുന്നു .ശംഖ് വിഷ്ണുവിനെയും താമര ബ്രഹ്മാവിനെയും സൂചിപ്പിക്കുന്നു. മുകളിൽ സംഘടനയുടെ ആപ്‌ത വാക്ക്യം മലയാളത്തിലും താഴെ പേര് ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട് . മത്സരത്തിലൂടെയാണ് പുതിയ ലോഗോ തെരഞ്ഞെടുത്തത് .ട്രസ്റ്റീ ബോർഡ് അംഗം പ്രസന്നൻ പിള്ള ജോയിൻറ് സെക്രട്ടറി കൃഷ്ണ രാജ് എന്നിവരുടെ മേൽനോട്ടത്തിൽ നടന്ന മത്സരത്തിൽ ൧൫ പേര് പകെടുത്തു . മിഷിഗണിലെ നിന്നുള്ള ശ്രീകാന്ത് ശ്രീധരൻ വരച്ച ലോഗോ ആണ് തെരഞ്ഞെടുത്തത് .൨൫൦ ഡോളർ സമ്മാനമുള്ള മത്സരമായിരുന്നു . കെ എച് എൻ എ കോൺവെഷന്റെ സമാപന ദിവസം ലോഗോ പ്രകാശം ചെയ്‌തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.