You are Here : Home / USA News

ഡോവര്‍ സെന്റ് തോമസില്‍ പെരുന്നാള്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, July 07, 2017 11:07 hrs UTC

ഡോവര്‍(ന്യൂജേഴ്‌സി): സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് മദ്ധ്യസ്ഥനായ മാര്‍ത്തോമ്മാശ്ലീഹായുടെ പെരുന്നാള്‍ ജൂലൈ 7, 8 (വെള്ളി, ശനി) തീയതികളിലായി ആഘോഷിക്കുന്നു. ടൊറന്റോ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരി ഡോ. തോമസ് ജോര്‍ജിന്റെ പ്രധാന കാര്‍മ്മികത്വത്തിലാണ് പെരുന്നാള്‍ ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. 7-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് സന്ധ്യാനമസ്‌ക്കാരത്തിന് ശേഷം റവ.ഢോ.തോമസ് ജോര്‍ജ് ആത്മീയ പ്രഭാഷണം നടത്തും. തുടര്‍ന്ന് ഗാനശുശ്രൂഷ ഓറഞ്ച്ബര്‍ഗ് ബഥനി മാര്‍ത്തോമ്മാ ചര്‍ച്ച് വികാരി റവ.സാജു ബി. ജോണും സഹധര്‍മ്മിണി സിമി സാജ്ജുവും ഗാനശുശ്രൂഷ നയിക്കും. ആശീര്‍വാദത്തിന്‌ശേഷം ഭക്ഷണം ഉണ്ടായിരിക്കും. 8-ാം തീയതി ശനിയാഴ്ച രാവിലെ 8.30 ന് പ്രഭാത നമസ്‌കാരത്തിന് ശേഷം വി.കുര്‍ബ്ബാന. തുടര്‍ന്ന് റാസയും ആശീര്‍വാദവും. പെരുന്നാള്‍ ശുശ്രൂഷകളില്‍ പങ്കെടുത്ത് മാര്‍ത്തോമാശ്ലീഹായുടെ മദ്ധ്യസ്ഥതയില്‍ അഭയം പ്രാപിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ ഇടവക ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വികാരി-ഫാ.ഷിബു ഡാനിയല്‍(845) 504-5178 ട്രസ്റ്റി-ഫിലിപ്പ് തങ്കച്ചന്‍((203) 804-3966 സെക്രട്ടറി- ഈപ്പന്‍ എ. മാത്തന്‍(973) 220-6498 പെരുന്നാള്‍ കണ്‍വീനര്‍- തോമസ്‌കുട്ടി ഡാനിയല്‍(973) 328-4887 വെബ്‌സൈറ്റ്-http://stthomasdover.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.