You are Here : Home / USA News

ഫാമിലി കോണ്‍ഫറന്‍സില്‍ കഥാപ്രസംഗം

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, July 07, 2017 11:08 hrs UTC

ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സില്‍ കഥാപ്രസംഗത്തിന്റെ പത്തരമാറ്റ് തിളക്കം. കലഹാരി റിസോര്‍ട്ടില്‍ നടക്കുന്ന കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്കൊപ്പമാണ് കഥാപ്രസംഗം അവതരിപ്പിക്കുന്നത്. ജൂലൈ 12 ബുധനാഴ്ച വൈകിട്ട് ഒമ്പത് മണിക്കാണ് കഥാപ്രസംഗം അവതരിപ്പിക്കുന്നത്. വേദപുസ്തകത്താളുകളില്‍ നിന്നടര്‍ത്തിയെടുത്ത തികച്ചും സംഭവ ബഹുലവും ഉദ്വേഗജനകവുമായ കഥ അവതരിപ്പിക്കുന്നത് ഫിലഡല്‍ഫിയ ബെന്‍സേലം സെന്റ് ഗ്രിഗോറിയോസ് ഇടവക വികാരിയും ധ്യാനഗുരുവുമായ ഫാ. വി.എം. ഷിബുവാണ്. ഹൃദ്യമായ ഭാഷാശൈലിയും സരസമായ അവതരണവുമാണ് ഷിബു അച്ചന്റെ പ്രത്യേകത. കഥ- അബ് ശാലോം. നടനചാതുര്യവും സംഗീത സിദ്ധിയും കഥാകഥന വൈഭവവും സമന്വയിപ്പിച്ചു കൊണ്ട്, ഒരു നാടകത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന ഈ കഥാപ്രസംഗം അവതരിപ്പിക്കുന്ന ഷിബു അച്ചന്റെ പിന്നണിയില്‍ കീബോര്‍ഡ്, വയലിന്‍, ഗിറ്റാര്‍, തബല, ഹാര്‍മോണിയം എന്നിവയുള്‍പ്പെടെയുള്ള വാദ്യമേള സംഘം അണിനിരക്കും. ഉത്ഘാടന ചടങ്ങുകള്‍ക്ക് തൊട്ടു പിന്നാലെ കഥാപ്രസംഗം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.