You are Here : Home / USA News

മാര്‍ത്തോമാശ്ശീഹായുടെ ദുക്‌റാന തിരുന്നാള്‍ ആചരിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, July 07, 2017 11:11 hrs UTC

ചിക്കാഗോ : മോര്‍ട്ടണ്‍ഗ്രോവ് സെ.മേരിസ് ദൈവാലയത്തില്‍ ക്രിസ്തു ശിഷ്യനായ മാര്‍ത്തോമാശ്ശിഹായുടെ ദുക്‌റാന തിരുന്നാള്‍ ഭക്ത്യാദരപൂര്‍വം ആചരിച്ചു. താന്‍ വിശ്വസിച്ച സത്യത്തിന് വേണ്ടി സ്വയം സമര്‍പ്പിച്ച് മദ്ധ്യപൂര്‍വ്വദേശത്തും, ഭാരതത്തിലും ക്രിസ്തിയ സഭയ്ക്ക് അടിത്തറയിട്ട വിശൂദ്ധന്‍ എ.ഡി 72 , ജൂലൈ 3 ന് മദ്രാസിലെ ചിന്ന മലയില്‍ വച്ചാണ് രക്തസാക്ഷിത്വ മഹുടം ചൂടിയത്. കല്‍ദായ സുറിയാനി സഭയെ സംബന്ധിച്ച് വിശ്വാസികളുടെ പിതാവാണ് മാര്‍.തോമാസ്ലി ഹ. വി. സ്ലീഹായില്‍ നിന്ന് വിശ്വാസം സ്വീകരിച്ച മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ നൂറ്റാണ്ടുകളിലൂടെ വളര്‍ന്ന് ഇന്ന് ലോക സുവിശേഷവല്‍ക്കരണത്തില്‍ സജീവ സാന്നിദ്ധ്യമാണ്. ജൂലൈ 3 ന് രാവിലെ 10 മണിക്ക് അഭി.മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവ് മോര്‍ട്ടണ്‍ഗ്രോവ് പള്ളിയില്‍ ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്കി. മോണ്‍. തോമസ് മുളവനാല്‍ , റവ.ഫാ ജോസ് ചിറപ്പുറത്ത് എന്നിവര്‍ സഹകാര്‍മികരായിരുന്നു. വൈകുന്നേരം 7 മണിക്ക് റവ.ഫാ തോമസ് മുളവനാല്‍ ദിവ്യബലിയര്‍പ്പിച്ചു. തുടര്‍ന്ന് ലദീഞ്ഞും നെവേനയും നടത്തി. വി. തോമാസ്ലീഹായുടെ തിരുസൊരൂപമുീമ്പാകെ കഴുന്നെടുത്ത് പ്രാര്‍ത്ഥിക്കുന്നതിനുംമുളള സൗകര്യവും ക്രമീകരിച്ചിരുന്നു .തിരുനാളില്‍ സംബന്ധിക്കുവാന്‍ വന്നെത്തിയ എല്ലാ വിശ്വാസികള്‍ക്കും പുന്നത്തറ ഇടവകാംഗങ്ങളുടെ നേതൃത്വത്തില്‍ ഒരുക്കിയ സ്‌നേഹവിരുന്നോടെയായിരുന്നു സമാപനം. സ്റ്റീഫന്‍ ചൊള്ളബേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.