You are Here : Home / USA News

സൗജന്യ ക്യാന്‍സര്‍ അവബോധ ക്യാമ്പ് 16 നു ന്യൂയോര്‍ക്കില്‍

Text Size  

Story Dated: Thursday, July 13, 2017 12:02 hrs UTC

ന്യൂയോര്‍ക്ക്: എക്കോയുടെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷനുമായി സഹകരിച്ച് ജൂലൈ 16 ഞായറാഴ്ച ന്യൂയോര്‍ക്, ന്യൂഹൈഡ് പാര്‍ക്കിലെ ഒഎഇഇ യില്‍ സൗജന്യ ക്യാന്‍സര്‍ അവബോധ ക്യാമ്പ് നടത്തുമെന്ന് എക്കോ ഭാരവാഹികളായ ഡോ. തോമസ് മാത്യു, ഡോ.പ്രീതി മേത്താ, സാബു ലൂക്കോസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പതിനൊന്നു മുതല്‍ നാലുവരെ ക്യാമ്പില്‍ പങ്കെടുക്കാം. പ്രമുഖ ഡോക്ടര്‍മാരുടെ സംഘം നയിക്കുന്ന കാന്‍സര്‍ രോഗ അവബോധക്ലാസുകളും ക്യാമ്പിനോടനുബന്ധിച്ച് ഉണ്ടാകും. ബ്രസ്റ്റ് കാന്‍സര്‍, ലംഗ് കാന്‍സര്‍, കോളന്‍ കാന്‍സര്‍, ബ്ലഡ് കാന്‍സര്‍, പ്രോസ്‌റ്റേറ്റ് കാന്‍സര്‍, സ്‌മോക്കിംഗ് സെസേഷന്‍ ആന്റ് ഇഫക്ട്‌സ് എന്നീവിഷയങ്ങളില്‍ വിധഗ്ധര്‍ നയിക്കുന്ന സ്‌ക്രീനിംഗും, ക്ലാസുകളും ക്യാമ്പില്‍ ഉണ്ടാകും. പ്രമുഖ ഓങ്കോളജിസ്റ്റ്മാരായ ഡോ: അന്‍ഷു മെഹ്‌റിഷി, ഡോ: ഷാന്താ ബജാജ്, ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റുമാരായ ഡോ: നിലേഷ് മെഹ്ത, ഡോ: പ്രീതി മെഹ്ത, ഡോ: സക്കീന ഫര്‍ഹത്, ഡോ: സൂസന്‍ റമ്ദാനെ, ഡോ: ബിജു എബ്രഹാം, പള്‍മണോളജിസ്റ്റ് സന്ദീപ് മെഹ്‌റിഷി, ഇന്റേണല്‍ മെഡിസിന്‍ ആന്റ് ജെറിയാറ്റിക് സ്‌പെഷ്യലിസ്റ്റ് ഡോ: തോമസ് പി. മാത്യു, ഡോ: വില്‍ബര്‍ട്ട് മെനിഗോ തുടങ്ങിയ വിദഗ്ധരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. തോമസ് കെ.തോമസ് നടത്തുന്ന യോഗ മെഡിറ്റേഷന്‍ ക്ലാസും ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 5168550700 എന്ന നമ്പരിലോ, echoforusa@gmail.com എന്ന ഇമെയിലിലോ ബന്ധപ്പെടാവുന്നതാണ് സൗജന്യ കാന്‍സര്‍ ബോധവല്‍ക്കരണ ക്യാമ്പില്‍ രജിസ്‌ട്രേഷന്‍ തുടങ്ങി ക്യാമ്പിന്റെ എല്ലാപ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുക്കുമെന്നു ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികളായ മേരി ഫിലിപ്പ്, ഉഷ ജോര്‍ജ്, ലീലാമ അപ്പുക്കുട്ടന്‍, ലിസി ജോഷി എന്നിവര്‍ അറിയിച്ചു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നോട്ടു പോകുന്നു. പത്രസമ്മേളനത്തില്‍ പങ്കെടുത്ത എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രത്യേകം നന്ദി പറഞ്ഞു. എക്കോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, പ്രോഗ്രാം ഡയറക്ടര്‍ സാബു ലൂക്കോസ്, ഫിനാന്‍സ് ഡയറക്ടര്‍ വര്‍ഗീസ് ജോണ്‍, ഓപ്പറേഷന്‍സ് ഡയറക്ടര്‍ ബിജു ചാക്കോ, ക്യാപിറ്റല്‍ റിസോഴ്‌സ് ഡയറക്ടര്‍ സോളമന്‍ മാത്യു, കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ കോപ്പറ ബി. സാമുവേല്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.