You are Here : Home / USA News

എക്യൂമെനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തായായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, July 14, 2017 11:35 hrs UTC

ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ഏഴാമത് ഇന്റര്‍ ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 16-ന് ഞായറാഴ്ച നടക്കും. നൈല്‍സിലെ ഷില്‍ഡ്മാന്‍ റിക്രിയേഷന്‍ സെന്ററില്‍ (8800 W. Kathy lane, Niles) ഉച്ചയ്ക്ക് ഒരു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. പ്രവേശനം സൗജന്യമായിരിക്കും. എല്ലാ മലയാളി സുഹൃത്തുക്കളേയും ഈ ടൂര്‍ണമെന്റ് കാണുവാന്‍ ഭാരവാഹികള്‍ ക്ഷണിക്കുന്നു. പതിനഞ്ച് ഇടവകകളുടെ സംഗമവേദിയായ ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലില്‍ നിന്നും വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് ടീമുകള്‍ പങ്കെടുക്കും. ഷിക്കാഗോയുടെ മണ്ണില്‍ അത്യന്തം ആവേശമുണര്‍ത്തി കഴിഞ്ഞ നാളുകളില്‍ നടത്തപ്പെട്ട എക്യൂമെനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ടീമുകള്‍ പരിശീലനം തുടങ്ങിക്കഴിഞ്ഞു. ആവേഷമുണര്‍ത്തുന്ന കാണികളും ടൂര്‍ണമെന്റിനോട് അനുബന്ധിച്ച് നടത്തുന്ന വാദ്യഘോഷങ്ങളും എല്ലാം ചേര്‍ന്ന് ഉത്സവാന്തരീക്ഷം കൈവരിക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റിനായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിജയികള്‍ക്ക് എക്യൂമെനിക്കല്‍ കൗണ്‍സില്‍ നല്‍കുന്ന എവര്‍റോളിംഗ് ട്രോഫിയും വ്യക്തിഗത ചാമ്പ്യനുള്ള ട്രോഫിയും സമ്മാനിക്കും. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക മത്സരങ്ങള്‍ നടത്തുന്നതാണ്. വോളിബോള്‍ ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി റവ.ഫാ. ബാബു മഠത്തില്‍പറമ്പില്‍ ചെയര്‍മാനായും, രഞ്ചന്‍ ഏബ്രഹാം ജനറല്‍ കണ്‍വീനറായും, പ്രവീണ്‍ തോമസ്, ജോജോ ജോര്‍ജ് (കണ്‍വീനര്‍മാര്‍), ജയിംസ് പുത്തന്‍പുരയില്‍, ബെഞ്ചമിന്‍ തോമസ്, ബിജു ജോര്‍ജ് (കോര്‍ഡിനേറ്റേഴ്‌സ്) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് റവ. ഏബ്രഹാം സ്കറിയ, വൈസ് പ്രസിഡന്റ് റവ.ഫാ. മാത്യൂസ് ജോര്‍ജ്, സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ട്രഷറര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജോയിന്റ് സെക്രട്ടറി ടീനാ തോമസ് എന്നിവരും നേതൃത്വം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ബാബു മഠത്തില്‍പറമ്പില്‍ 773 754 9638, രഞ്ചന്‍ ഏബ്രഹാം 847 287 0661.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.