You are Here : Home / USA News

ആര്‍പ്‌കോ പിക്‌നിക് നടത്തി

Text Size  

Story Dated: Monday, July 24, 2017 10:58 hrs UTC

ബ്രിജിറ്റ് ജോര്‍ജ്

 

ഷിക്കാഗോ: അസോസിയേഷന്‍ ഓഫ് റീഹാബിലിറ്റേഷന്‍ പ്രൊഫഷണല്‍സ് ഓഫ് കേരളാ ഒറിജിന്റെ സമ്മര്‍ പിക്‌നിക് ഞായറാഴ്ച ജൂലൈ 23 ന് എല്‍മ്‌ഹേസ്റ്റിലുള്ള പ്രകൃതിസുന്ദരമായ സാള്‍ട് ക്രീക്ക് പാര്‍ക്കില്‍ വച്ച് നടത്തി. ഉച്ചമുതല്‍ വൈകുന്നേരം ഏഴുമണിവരെ നീണ്ടുനിന്ന പിക്‌നിക്കില്‍ തങ്ങളുടെ സൗഹൃദം പങ്കുവയ്ക്കുന്നതിനായി ഷികാഗോയുടെ വിവിധ സ്ഥലങ്ങളില്‍നിന്നുമായി ഏറെ ഫിസിക്കല്‍ ഒക്കുപേഷണല്‍ സ്പീച് തെറാപ്പിസ്റ്റുകള്‍ കുടുംബസമേതം എത്തിച്ചേര്‍ന്നിരുന്നു. അസോസിയേഷന്‍ ഭാരവാഹികള്‍ ചേര്‍ന്ന് രുചികരമായ ബാര്‍ബിക്യുവും മറ്റു വിഭവങ്ങളും തയ്യാറാക്കി. മിഠായിപെറുക്കല്‍, ലെമണ്‍ സ്പൂണ്‍ റേസ്, ബലൂണ്‍ ടോസ്, കസേരകളി, വടംവലി എന്നിങ്ങനെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധയിനും മത്സരങ്ങള്‍ നടത്തി സമ്മാനങ്ങള്‍ നല്‍കി. ബ്രിജിറ്റ് ജോര്‍ജ്, സായി പുല്ലാപ്പള്ളി, വില്‍സണ്‍ ജോണ്‍, ജെയിംസ് തിരുനെല്ലിപ്പറമ്പില്‍, മനു, തമ്പി ജോസ്, സിന്ധു മാത്യു, നിഷ തോമസ്, മാത്യു ജേക്കബ്, സിറില്‍ മ്യാലില്‍, കാര്‍മല്‍ തോമസ്, സണ്ണി മുത്തോലം, ബെഞ്ചമിന്‍ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി. ഉച്ചക്ക് തുടങ്ങിയ പിക്‌നിക് വൈകിട്ട് 7 മണിയോടെ സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.