You are Here : Home / USA News

ചിക്കാഗോ മലയാളി അസോസിയേഷന്‍ ബാസ്കറ്റ്‌ബോള്‍ ബിഗ്‌ബോളര്‍ ബ്രാന്‍ഡും, നോമേഴ്‌സിയും ജേതാക്കള്‍

Text Size  

Story Dated: Tuesday, July 25, 2017 10:05 hrs UTC

ജിമ്മി കണിയാലി

 

 

ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്‍റില്‍ കോളേജ്വിഭാഗത്തില്‍ "ബിഗ്‌ബോളേഴ്‌സ്ബ്രാന്‍ഡും" ഹൈസ്കൂള്‍വിഭാഗത്തില്‍ " നോമേഴ്‌സിയും " വിജയികളായി . രാവിലെ 9 മണിക്ക് മൗണ്ട് പ്രോസ്‌പെക്ടറിലുള്ള റെക്‌പ്ലെക്‌സ് പാര്‍ക്ക് ഡിസ്ട്രിക്ടില്‍ പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം ഉല്‍ഘാടനം ചെയ്ത ടൂര്‍ണമെന്‍റില്‍ 14 ടീമുകള്‍ ആണ് പങ്കെടുത്തത് . വളരെ ഉന്നതനിലവാരംപുലര്‍ത്തിയ മത്സരങ്ങള്‍ആയിരുന്നു എല്ലാമത്സരവും .കോളേജ് വിഭാഗം ഫൈനല്‍ മത്സരത്തില്‍ റോഷന്‍ മുരിങ്ങോത്തു നയിച്ച ബിഗ്‌ബോളര്‍ ബ്രാന്‍ഡ്അവസാന നിമിഷത്തിലാണ്എബിഅലക്‌സാണ്ടര്‍നയിച്ച SMD യെ പരാജയപ്പെടുത്തിയത്. കെവിന്‍റോയ്, സാംഡേവിഡ്, ജസ്റ്റിന്‍ നെല്ല , അലിഷ് കൂപ്ലി , ജിതിന്‍ ഫിലിപ്പ്, ബെഞ്ച ിജോസ്, മാക്‌സ് തച്ചേട്ട് , എബ്രഹാം മണപ്പള്ളില്‍ , സേവ്യര്‍ മണപ്പള്ളില്‍, സിറിള്‍ ഫിലിപ്പ്, എബിന്‍ സാം, കെവിന്‍ കളപ്പുരയില്‍, സിറിള്‍ മാത്യു തുടങ്ങിയവരാണ് വിജയിച്ച ടീമില്‍ ഉണ്ടായിരുന്നത് വിജയികള്‍ക്ക് അഗസ്റ്റിന്‍ കരിംകുറ്റിയില്‍ സ്‌പോണ്‍സര്‍ ചെയ്ത എവര്‍റോളിങ്ങ്‌ട്രോഫിയുംക്യാഷ്അവാര്‍ഡുംലഭിച്ചു. രണ്ടാംസ്ഥാനംലഭിച്ചവര്‍ക്ക് എവര്‍റോളിങ്ങ് ട്രോഫിയും ടോം സണ്ണി സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡുംലഭിച്ചു. ഹൈസ്കൂള്‍ വിഭാഗത്തിലും ഇഞ്ചോടിഞ്ചുപോരാടിയ മത്സരത്തിന്റെ അവസാന നിമിഷത്തിലാണ് നിക്കി മാണി നയിച്ച "നോമേഴ്‌സി" ടീംഷിജില്‍ പാലക്കാട്ട് നയിച്ച "വൂള്‍ഫ് പാക്ക് ടീമിനെ പരാജയപ്പെടുത്തിയത്. സിറിള്‍ മാത്യു, മാക്‌സ് തച്ചേട്ട്, എബ്രഹാം മണപ്പള്ളില്‍, മെല്‍വിന്‍ സുനില്‍, ക്രിസ്‌തോമസ്, ലിബിന്‍ഫിലിപ്പ് തുടങ്ങിയവരാണ് വിജയിച്ച ടീമില്‍ ഉണ്ടായിരുന്നത്. വിജയികള്‍ക്ക് വിനു മാമ്മൂട്ടില്‍ സ്‌പോണ്‍സര്‍ചെയ്ത എവര്‍റോളിങ്ങ് ട്രോഫിയും ക്യാഷ് അവാര്‍ഡും ലഭിച്ചു. രണ്ടാംസ്ഥാനം ലഭിച്ചവര്‍ക്ക് ജോ സ്സൈമണ്‍ മുണ്ടപ്ലാക്കില്‍സ്‌പോണ്‍സര്‍ ചെയ്തഏലിസൈമണ്‍ മുണ്ടപ്ലാക്കില്‍ മെമ്മോറിയല്‍ എവര്‍റോളിങ്ങ് ട്രോഫിയും ഷിബു മുളയാനിക്കുന്നേല്‍ സ്‌പോണ്‍സര്‍ചെയ്ത ക്യാഷ് അവാര്‍ഡുംലഭിച്ചു. ജോണ്‍സന്‍ കണ്ണൂക്കാടന്‍ നേതൃത്വം നല്‍കിയ ബാസ്കറ്റ്‌ബോള്‍ കമ്മിറ്റിയില്‍ മത്തിയാസ് പുല്ലാപ്പള്ളില്‍, ജിതേഷ് ചുങ്കത് എന്നിവരാണ്ഉണ്ടായിരുന്നത്. യൂത്ത് കണ്‍വീനര്‍മാരായി എബിഅലക്‌സാണ്ടര്‍ , ജോജൊ ജോര്‍ജ്, ജെറി കണ്ണൂക്കാടന്‍,റോഷന്‍ മുരിങ്ങോത്തു , ആല്‍വിന്‍ രത്തപ്പിള്ളില്‍, കെവിന്‍കുഞ്ചെറിയ എന്നിവരാണ് മത്സരങ്ങളുടെയും രെജിസ്‌ട്രേഷന്‍ന്റെയും കാര്യങ്ങള്‍ നിയന്ത്രിച്ചത്. തികച്ചും പ്രൊഫഷണല്‍ ആയിനടത്തിയ മത്സരങ്ങള്‍നിയന്ത്രിച്ചത് പ്രൊഫഷണല്‍ റഫറിമാരായിരുന്നു. ചിക്കാഗോ മലയാളീസമൂഹത്തിലെ വളരെയധികം കാണികള്‍ ഈമത്സരങ്ങള്‍ കാണുവാനും പ്രോത്സാഹിപ്പിക്കുവാനുംഎത്തിയിരുന്നു. ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങളായ ജിമ്മി കണിയാലി, ഫിലിപ്പ് പുത്തന്‍പുരയില്‍, ഷാബു മാത്യു, ജേക്കബ് പുറയംപള്ളില്‍, സണ്ണിമൂക്കെട്ട്, ടോമിഅമ്പേനാട്ട് , ബിജിസിമാണി തുടങ്ങിയവര്‍ നേതൃത്വംനല്‍കി. ഈ മത്സരങ്ങള്‍ വിജയകരമായി നടത്തുവാന്‍സഹകരിച്ചഎല്ലാ സ്‌പോണ്‍സര്‍മാര്‍ക്കും, മറ്റുഎല്ലാവര്ക്കും ജോണ്‍സന്‍ കണ്ണൂക്കാടന്‍ നന്ദിപറഞ്ഞു. ചിക്കാഗോയില്‍ഇന്ന്‌സജീവമായിപ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നമലയാളീസ ംഘടനയായചിക്കാഗോമലയാളീഅസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍സംഘടനയുടെ വെബ്‌സൈ റ്റ് ആയ www.chicagomalayaleeassociation.org ലും ഫേസ്ബുക് പേജ്കളിലും ഇമെയില്‍ ഗ്രൂപ്പ്കളിലുംനിന്നും അറിയാവുന്നതാണ്. ഈസംഘടനയില്‍ ചേര്‍ന്നുപ്രവര്‍ത്തിക്കുവാനും ചിക്കാഗോയിലെ ഏറ്റവും വലിയ മലയാളീ കൂട്ടായ്മയുടെ ഭാഗമാകുവാനുംആഗ്രഹിക്കുന്നവര്‍ പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം( 847 287 0661 ) സെക്രട്ടറി ജിമ്മി കണിയാലി ( 630 903 7680 ) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.