You are Here : Home / USA News

റവ.ഫാ. ബോബി എമ്പ്രായില്‍ നയിക്കുന്ന യുവജനധ്യാനം സാന്റാ അന്നയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, July 28, 2017 11:05 hrs UTC

ലോസ്ആഞ്ചലസ്: സാന്റാ അന്നാ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ പള്ളിയില്‍ റവ.ഫാ. ബോബി എമ്പ്രായില്‍ നയിക്കുന്ന യുവജനധ്യാനം നടത്തപ്പെടുന്നു. ഓഗസ്റ്റ് 2 ബുധനാഴ്ച മുതല്‍ ആറാം തീയതി ഞായറാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ് ധ്യാനം. ജൂണിയര്‍ സ്കൂള്‍, ഹൈസ്കൂള്‍, കോളജ് എന്നിങ്ങനെ തരംതിരിച്ച് വിവിധ ദിവസങ്ങളില്‍ നടത്തുന്ന ഈ ധ്യാനം പൂര്‍ണ്ണമായും ഇംഗ്ലീഷിലാണ്. മുതിര്‍ന്നവര്‍ക്കായി ഞായറാഴ്ച രാവിലെ 9.30 മുതല്‍ 5 മണി വരെ ധ്യാനം ക്രമീകരിച്ചിട്ടുണ്ട്. വി. കുര്‍ബാന, ആരാധന, കുമ്പസാരം, ഗാനശുശ്രൂഷ എന്നിവ ഉള്‍പ്പെടുത്തിയാണ് ധ്യാനം. ഇടവക വികാരി റവ.ഫാ. ജയിംസ് നിരപ്പേല്‍, യൂത്ത് ആനിമേറ്റര്‍മാരായ ടോമി തോമസ് പുല്ലാപ്പള്ളില്‍, പ്രിന്‍സി ബിജു ആലുംമൂട്ടില്‍, കൈക്കാരന്മാരായ സജോ ജേക്കബ് ചൂരവടി, ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍, ഷൈന്‍ ജോസഫ് മുട്ടപ്പള്ളില്‍ എന്നിവര്‍ ധ്യാനത്തിനു ക്രമീകരണങ്ങള്‍ ചെയ്യുന്നു. ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.