You are Here : Home / USA News

IIFA താരനിശയും , ഡേറ്റോൺ എയർഷോയും ഈയാഴ്ച ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പിൽ

Text Size  

Story Dated: Friday, July 28, 2017 11:34 hrs UTC

ലോകമെങ്ങുമുള്ള മലയാളി ടെലിവിഷൻ പ്രേക്ഷകർക്ക് മുമ്പിൽ അമേരിക്കൻ കാഴ്ച്ചകളുടെയും , വിശേഷങ്ങളുടെയും ദൃശ്യകൂട്ടുകളുമായി വാരാന്ത്യത്തിൽ കടന്നെത്തുന്ന ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ചയിലും ( ശനിയാഴ്ച രാവിലെ 8 മണിക്ക് EST- IP നെറ്റ്‌വർക്കിലും , 9AM ഡിഷ് നെറ്റ്‌വർക്കിലും ) വൈവിധ്യമായ പ്രോഗ്രാമുകൾ സംപ്രേഷണം ചെയ്യുന്നു. ബോളിവുഡ് താരങ്ങൾ അരങ്ങു തകർത്ത ന്യൂയോർക്കിൽ നടന്ന IIFA താരനിശ , ഓഗസ്ററ് 21 നു അമേരിക്കയിലെ 10 സംസ്ഥാനങ്ങളിൽ ഉണ്ടാവാൻ പോകുന്ന സമ്പൂർണ സൂര്യഗ്രഹണത്തിൻ്റെ വിശദാംശങ്ങൾ, ഏറ്റവും പുതിയ ഹോളിവുഡ് ചിത്രം " ദി ലാസ്റ്റ് ഫേസ്" ൻറെ അണിയറ വിശേഷങ്ങൾ , ഡേറ്റോൺ എയർഷോയിലെ വിമാനങ്ങളുടെ മിന്നുന്ന പ്രകടനങ്ങൾ എന്നീ പ്രോഗ്രാമുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. കമ്മ്യൂണിറ്റി റൗണ്ടപ്പിൽ ഹൂസ്റ്റണിലെ ഷുഗർലാൻഡ് സെൻറ് മേരീസ് മലങ്കര ഓർത്തഡോൿസ് ചർച്ച് വിശ്വാസികൾക്ക് സമർപ്പണ ചടങ്ങ് , ഷിക്കാഗോയിൽ ഓഗസ്റ്റ് 24 മുതൽ 26 വരെ നടക്കുന്ന ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ദേശീയ സമ്മേളന ഒരുക്കങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : രാജു പള്ളത്ത് , യു.എസ് പ്രോഗ്രാം ഡയറക്ടർ - 732 429 9529

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.