You are Here : Home / USA News

ഒന്നാം അമേരിക്കന്‍ നായര്‍ സംഗമത്തില്‍ ബിസിനസ് മീറ്റ് വേറിട്ടതായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, July 31, 2017 11:23 hrs UTC

തിരുവനന്തപുരം: അമേരിക്കയിലെ ഇരുപത്തിഅയ്യായിരത്ത ിലധികം വരുന്ന നായര്‍ കുടുംബാംഗങ്ങളെ പ്രതിനിധീകരിച്ച് കേരളത്തില്‍ വച്ച് നടത്തുന്ന ആദ്യത്തെ അമേരിക്കന്‍ നായര്‍ സംഗമത്തിന് പ്രൗഢഗംഭീരമായ തുടക്കം. തിരുവനന്തപുരം റെസിഡന്‍സി ടവറില്‍ നടന്ന ചടങ്ങില്‍ സംഗമം ചെയര്‍മാന്‍ രാജേഷ് നായര്‍ നിലവിളക്കുകൊളുത്തി ഔദ്യോഗികമായി തുടക്കംകുറിച്ചു. നായര്‍ അസോസിയേഷന്‍ ഓഫ് ചിക്കാഗോ മുന്‍ പ്രസിഡന്റും എന്‍.എസ്സ്.എസ്സ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റുമായ എം.എന്‍.സി. നായര്‍, മേജര്‍ ജനറല്‍ ശിവ് ശങ്കര്‍, കേണല്‍ രമേശ്, ഇന്ത്യന്‍ ബാങ്ക് സോണല്‍ മാനേജര്‍ സുന്ദര്‍ദാസ്, രാജി നായര്‍, സ്മിതനായര്‍ തുടങ്ങിയവര്‍ തിരിതെളിച്ചു. അതിനുശേഷം നടന്ന ബിസിനസ് മിറ്റില്‍ ഇന്ത്യന്‍ ബാങ്ക്‌സോണല്‍ ചെയര്‍മാന്‍ സുന്ദര്‍ദാസ് മു ഖ്യപ്രഭാഷണം നടത്തി.ഇന്‍ഡ്യയില്‍ ഇപ്പോള്‍ ഉണ്ടായ സാമ്പത്തികമാറ്റം പ്രവാസി മലയാളികള്‍ക്ക് ഇന്ത്യയിലും, കേരളത്തിലും ഇന്‍വസ്റ്റ് നടത്തുവാന്‍ പറ്റുന്ന സാഹചര്യമാണെന്നു അദ്ദേഹംപറഞ്ഞു. കാലിഫോര്‍ണിയ സിലിക്കണ്‍വാലിയിലും തിരുവനതപുരം ടെക്‌നോപാര്‍ക്കിലുമായി ഇരുപതു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഐ.ടികമ്പനിയായ പിവട്ട് സിസ്റ്റംസ് സിഇ.ഒ. രാജേഷ് നായര്‍ ബിസിനസ് രംംഗത്തെ സാധ്യതകളെപറ്റി ്രപഭാഷണം നടത്തി. യൂണിവേഴ്‌സിറ്റി ഓഫ ്ഇല്ലിനോയി അര്‍ബാനഷാം പെയ്ന്‍ ഡയറക്ടര്‍ സ്ഥാനത്തുനിന്നും വിരമിച്ച അമേരിക്കയിലെ പ്രമുഖവ്യവസായി എം.എന്‍.സി. നായര്‍ അദ്ദേഹം 1969 ല്‍ അമേരിക്കയിലെത്തി ബിസിനസ് തുടങ്ങിയത്തിന്റെയും വിജയത്തിന്റെയും കഥകള്‍ വിശദീകരിച്ചു.നോട്ട് നിരോധനം നടന്നതിന് ശേഷം ഉണ്ടായ സാമ്പത്തിക മാറ്റവും ,അതിന്റെ ഗുണദോഷങ്ങളെകുറിച്ചു ഇന്ത്യന്‍ ബാങ്ക ്പ്രതിനിധി സുരേഷ്കുമാര്‍ വിശദീകരിച്ചു. മിനിനായര്‍ അറ്‌ലാന്റ ,ആര്‍ദ്ര നായര്‍,രൂപാ നായര്‍ എന്നിവര്‍ എംസിമാരായി പ്രവര്‍ത്തിച്ചു. കേണല്‍ രമേശ്‌നായര്‍ സ്വാഗതവും മിനി നായര്‍ നന്ദിയുംപറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.