You are Here : Home / USA News

ഹൂസ്റ്റൻ സെൻറ് മേരീസിൽ 15 നോന്പും, പെരുനാളും ഓഗസ്റ്റ് 1 മുതൽ

Text Size  

Story Dated: Monday, July 31, 2017 11:36 hrs UTC

പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുനാളും 15 നോന്പാചരണവും ഓഗസ്റ്റ് ഒന്നു മുതൽ പതിനഞ്ചു വരെ സെൻറ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ദക്തിസാന്ദ്രമായി ആചരിക്കും. പുതിയ ദേവാലയത്തിലെ ഇടവകയുടെ ആദ്യ പെരുനാൾ 19, 20 തീയതികളിലും നടത്തും. ദിവസവും വൈകിട്ട് 7 മണിക്ക് സന്ധ്യാ നമസ്കാരം ഉണ്ടായിരിക്കും. ഞായറാഴ്ച രാവിലെ 8.30നുള്ള കുർബാനയ്ക്ക്കു പുറമെ എല്ലാ ബുനാഴ്ചയും മറ്റു പെരുനാൾ ദിവസങ്ങളിലും വൈകിട്ട് 7 മണിക്കു സന്ധ്യാ നമസ്കാരത്തെ തുടർന്നു വിശുദ്ധ കുർബാനയും പരിശുദ്ധ ദൈവ മാതാവിനോടുള്ള മധ്യസ്ഥ പ്രാർഥനയും ഉണ്ടായിരിക്കും. എല്ലാ ദിവസവും രാവിലെ 8 മുതൽ വൈകിട്ട് 8 വരെ ഭക്തജനങ്ങൾക്ക് പ്രാർഥനയ്ക്ക്കായി ദേവാലയും തുറന്നു നൽകുമെന്നു വികാരി ഫാ. പി.എം. ചെറിയാൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾ പള്ളി വെബ് സൈറ്റിൽ ലഭ്യമാണ്. website: www.stmarysorthdoxhouston.org Address 9915 Belknap road, Sugar land , tx. 77498

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.