You are Here : Home / USA News

ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക മിഷന്‍ കണ്‍വന്‍ഷന്‍

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Tuesday, August 01, 2017 10:48 hrs UTC

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക മിഷന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ യോഗങ്ങള്‍ ആഗസ്റ്റ് 10 മുതല്‍ 13 വരെ (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടത്തപ്പെടുന്നു. അനുഗ്രഹീത കണ്‍വന്‍ഷന്‍ പ്രാസംഗകനും, ഹൂസ്റ്റണ്‍ സെന്റ് തോമസ് സിഎസ്‌ഐ ഇടവക വികാരിയുമായ റവ.വില്യം ഏബ്രഹാം തിരുവചന പ്രഘോഷണം നടത്തും. ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ വച്ച്(5810, Almeda Road, Houston, Texas 77048) നടത്തപ്പെടുന്ന യോഗങ്ങള്‍ വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം 7 മണിക്ക് ഗാനശുശ്രൂഷയോടുകൂടി ആരംഭിയ്ക്കും. 13ന് ഞായറാഴ്ച വിശുദ്ധ കുര്‍ബാന ശുശ്രൂഷ മദ്ധ്യേ കണ്‍വന്‍ഷന്‍ സമാപന പ്രസംഗഗവും ഉണ്ടായിരിയ്ക്കുന്നതാണ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി കണ്‍വന്‍ഷന്‍ യോഗങ്ങളില്‍ തിരുവചന പ്രഘോഷണം നടത്തിയിട്ടുള്ള അച്ചന്‍ സിഎസ്‌ഐ നോര്‍ത്ത് അമേരിക്കന്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു വരുന്നു. കണ്‍വന്‍ഷന്‍ യോഗങ്ങളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിയ്ക്കുവാന്‍ ഹൂസ്റ്റണിലും പരിസരപ്രദേശങ്ങളിലുമുള്ള ഏവരെയും ജാതി മത ഭേദമെന്യേ ക്ഷണിയ്ക്കുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.