You are Here : Home / USA News

അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍; ഭക്തി സാന്ദ്രമായി കൊപ്പേല്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Tuesday, August 01, 2017 10:52 hrs UTC

കൊപ്പേല്‍(ടെക്‌സാസ്): തീര്‍ഥാടകപ്രവാഹത്താല്‍ അമേരിക്കയിലെ ഭരണങ്ങാനമായി മാറിയ ടെക്‌സാസിലെ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ അല്‍ഫോന്‍സാ പുണ്യവതിയുടെ പത്തു ദിവസം നീണ്ടു നിന്ന തിരുനാളിനു ഉജ്വല സമാപ്തി. ജൂലൈ 30 നു ഞായായറാഴ്ച നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍ ചിക്കാഗോ രൂപതാ സഹായമെത്രാന്‍ മാര്‍ മാര്‍ ജോയ് ആലപ്പാട്ട് മുഖ്യ കാര്‍മികനായി. വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറ, ഫാ. ജോഷി എളമ്പാശ്ശേരില്‍, ഫാ തോമസ് തെന്നാടിയില്‍, ഫാ. ജോസ് കട്ടേക്കര, ഫാ എബ്രഹാം തോമസ്, ഫാ റോജോ പാലാട്ടികൂനത്താന്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരുന്നു. 29 നു ശനിയാഴ്ച നടന്ന റാസയില്‍ ഭദ്രാവതി രൂപതാധ്യക്ഷന്‍ ??മാ??ര്‍ മാര്‍ ജോസഫ് അരുമച്ചാടത്ത് മുഖ്യകാര്‍മ്മികന്‍ ആയിരുന്നു. ഫാ. അഗസ്റ്റിന്‍ കുളപ്പുരം, റവ. ഫാ പോള്‍ ചാലിശ്ശേരി, ഫാ. പോള്‍ പൂവത്തുങ്കല്‍ സിഎംഐ, ഫാ ജോസ് ചിറപ്പുറത്ത്, ഫാ. ലൂയീസ് രാജ് തുടങ്ങി നിരവധി വൈദികരാണ് 21 മുതല്‍ തുടങ്ങിയ തിരുനാളില്‍ നടന്ന വിവിധ ആത്മീയ ശുശ്രൂഷകളില്‍ കാര്‍മ്മികരായത്. ഞായാറാഴ്ച വൈകുന്നേരം വി. അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപവും വഹിച്ചു കൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണവും പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദത്തോടെയും തിരുനാളിനു പര്യവസാനം കുറിച്ചു. അമ്മയുടെ മാധ്യസ്ഥം യാചിച്ചും അനുഗ്രഹങ്ങള്‍ക്കു കൃതജ്ഞതയര്‍പ്പിച്ചും നൂറുകണക്കിന് ഭക്തജനങ്ങള്‍ ടെക്‌സാസിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയപ്പോള്‍ വന്‍ ഭക്ത ജനപ്രവാഹത്തിനാണ് ഇത്തവണ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയം തിരുനാള്‍ ദിവങ്ങളില്‍ സാക്ഷ്യം വഹിച്ചത്. അല്‌ഫോന്‌സാമ്മയെ പുണ്യവതിയായി പ്രഖ്യാപിച്ച ദിനത്തില്‍ സ്ഥാപിച്ച ദേവാലയമാണിത്. പുണ്യവതിയുടെ തിരുശേഷിപ്പും വത്തിക്കാനില്‍ മാര്‍പ്പാപ്പ ആശീര്‍വദിച്ച പുണ്യവതിയുടെ തിരുരൂപവും ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇതാദ്യമായി അമേരിക്കയിലെ പുതുതലമുറയിലെ യുവജങ്ങള്‍ തിരുനാള്‍ ഏറ്റെടുത്തു നടത്തുന്നതും സവിശേഷതയായി; പ്രാര്‍ഥിച്ചൊരുങ്ങിയ 36 യുവജങ്ങളാണ് ഇത്തവണ പ്രസുദേന്തിമാരായത്. സഭയിലെ യുവജനങ്ങള്‍ തിരുനാള്‍ ആഘോഷങ്ങളില്‍ മാത്രം ഒതുങ്ങി പോകേണ്ടവരല്ലെന്നും യേശുവിനു സാക്ഷ്യകളാകുവാന്‍ തുടര്‍ന്ന് നയിക്കപ്പെടേണ്ടവരാണെന്നും മാര്‍. ജോയ് ആലപ്പാട്ട് ഓര്‍മ്മിപ്പിച്ചു. യേശുവിന്റെ അടുത്തെത്താന്‍ അല്‍ഫോന്‍സാ പുണ്യവതി സ്വീകരിച്ച സ്‌നേഹപൂര്‍വമായ സഹനങ്ങള്‍ യുവാക്കള്‍ അനുകരണീയമാക്കണെമെന്നു മാര്‍. ജോയ് ആലപ്പാട്ട് പറഞ്ഞു. കൊപ്പേല്‍ ഇടവകയിലെ യുവജനങ്ങളുടെ ഇടവകയിലുള്ള പങ്കാളിത്തവും പ്രവര്‍ത്തനവും ഷിക്കാഗോ രൂപതയിലെ മുഴുവന്‍ ഇടവകകള്‍ക്കും മാതൃകാപരമാണെന്നും അഭിവന്ദ്യ പിതാവ് കൂട്ടിച്ചേര്‍ത്തു. ഫാ. ജോണ്‍സ്റ്റി തച്ചാറക്കും യുവജങ്ങള്‍ക്കുമൊപ്പം, യൂത്ത് കോര്‍ഡിനേറ്റേഴ്‌സ് സോയ് ജോസഫ്, ലീന ജേക്കബ്, കൈക്കാരന്മാരായ ഫ്രാങ്കോ ഡേവിസ്, ഡെന്നി ജോസഫ്, ലിയോ ജോസഫ്, പോള്‍ ആലപ്പാട്ട്, സെക്രട്ടറി ജെജു ജോസഫ് തുടങ്ങിയവരും കുടുംബ യൂണിറ്റുകളും, ഭക്ത സംഘടനകളും തിരുനാള്‍ വിജയമാക്കുന്നതില്‍ നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.