You are Here : Home / USA News

റവ.ഡോ.ജോര്‍ജ് കോശിയുടെ പുസ്തകം പ്രകാശനം ചെയ്തു

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Wednesday, August 02, 2017 10:58 hrs UTC

പോര്‍ട്ട് ചെസ്റ്റര്‍(ന്യൂയോര്‍ക്ക്): റവ.ഡോ.ജോര്‍ജ് കോശിയുടെ പുസ്തകം 'ദി വെഡ്ഡിംഗ് ഇന്‍ കാനാ' സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. ജൂലൈ 30 ഞായറാഴ്ച വി.കുര്‍ബ്ബാനയ്ക്ക് ശേഷം കൂടിയ യോഗത്തില്‍, കോട്ടയം ഭദ്രാസനത്തിലെ വൈദീകനായ ഫാ.പി.ഏ.മാത്യൂസിന് പുസ്തകത്തിന്റെ ആദ്യ പ്രതി നല്‍കി നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന കൗണ്‍സില്‍ അംഗം ഡോ.ഫിലിപ് ജോര്‍ജ് ആണ് പ്രകാശനം നിര്‍വ്വഹിച്ചത്. റവ.ഡോ.ജോര്‍ജ് കോശി ദൈവശാസ്ത്രത്തില്‍ ഉപരിപഠനം നടത്തിയ സെന്റ് വഌഡിമിര്‍ ഓര്‍ത്തഡോക്‌സ് സെമിനാരിയുടെ പ്രസിദ്ധീകരണ വിഭാഗമാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയില്‍ നിന്നുള്ള ഒരാളുടെ പുസ്തകം സെന്റ് വഌഡിമിര്‍ സെമിനാരി പ്രസിദ്ധീകരണ വിഭാഗം പ്രസാധനം ചെയ്യുന്നത് ഇതാദ്യമാണ്. പോര്‍ട്ട് ചെസ്റ്റര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവക വികാരിയായി കഴിഞ്ഞ 32 വര്‍ഷങ്ങളായി സേവനമനുഷ്ഠിച്ച് വരുന്ന റവ.ഡോ.ജോര്‍ജ് കോശി കാലം ചെയ്ത പരി.ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.