You are Here : Home / USA News

ട്രൈസ്‌സ്റ്റേറ്റ് കേരളാ ഫോറം: കര്‍ഷകരത്‌നം അവാര്‍ഡ് 2017

Text Size  

Story Dated: Wednesday, August 02, 2017 11:12 hrs UTC

ജോര്‍ജ്ജ് ഓലിക്കല്‍

 

 

ഫിലാഡല്‍ഫിയ: വിളവെടുപ്പിന്റെ ഉത്‌സവം കൂടിയായ ഓണാഘോഷത്തോടനുബന്ധിച്ച് കേരളാഫോറം ട്രൈസ്‌സ്റ്റേറ്റ് ഏരിയായിലെ മികച്ച കര്‍ഷകനെ കണ്ടെത്താനുള്ള മത്‌സരം സംഘടിപ്പിക്കുന്നു. ഫിലാഡല്‍ഫിയായിലും പരിസരപ്രദേശത്തുമുള്ള മലയാളി കുടുംബങ്ങളെ ജൈവകൃഷിയിലേക്ക് ആകര്‍ഷിപ്പിക്കുവാനും കേരളത്തിന്റെ തനതായ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും അമേരിക്കന്‍ മണ്ണില്‍ വികസിപ്പിച്ചെടുക്കുന്നവരെ പ്രോത്‌സാഹിപ്പിക്കുവാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് കര്‍ഷകരത്‌നം അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അവാര്‍ഡ് കമ്മറ്റി ചെയര്‍മാന്‍ മോഡി ജേക്കബ് പറഞ്ഞു. വിത്തൂന്ാദനം മുതല്‍ വിളവെടുപ്പുവരെയുള്ള പ്രക്രിയകള്‍ സൂക്ഷ്മമായി പരിശോധിച്ചശേഷമാണ് വിധിനിര്‍ണ്ണയം നടത്തുന്നത്.

 

 

 

കര്‍ഷകരത്‌നം അവാര്‍ഡ് ജേതാവിന് ഫിലാഡല്‍ഫിയായിലെ അതിഥി റെസ്റ്റോറന്റിന്റെ പേരിലുള്ള എവര്‍റോളിംഗ് ട്രോഫിയും കാഷ് അവാര്‍ഡും സമ്മാനിക്കും.രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് കാഷ് അവാര്‍ഡും മറ്റ് ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കുന്നു. മത്‌സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇരുപത്തഞ്ചു ഡോളര്‍ നല്‍കി തോട്ടം ആഗസ്റ്റ് ഇരുപതാം തീയതിക്കുള്ളില്‍ രജിസ്റ്റര്‍ചെയ്തിരിക്കണം. കൂടുതല്‍വിവരങ്ങള്‍ക്ക് ബന്ധപ്പെടുക മോഡി ജേക്കബ് (കോഡിനേറ്റര്‍): 215-667-0801, റോണി വറുഗീസ് (ചെയര്‍മാന്‍): 267-243-9229, സുമോദ് നെല്ലിക്കാല (ജനറല്‍ സെക്രട്ടറി): 267-322-8527, ടി.ജെ. തോംസണ്‍ (ട്രഷറര്‍): 215-429-2442.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.