You are Here : Home / USA News

ന്യൂയോർക്ക് ട്രൈസ്റ്റേറ്റ് ഏരിയയിൽ ടെന്നീസ് ബോൾ ക്രിക്കറ്റ്

Text Size  

Story Dated: Thursday, August 10, 2017 11:19 hrs UTC

ഇന്നത്തെ തലമുറ ഏറ്റവും അധികം ഇഷ്ടപ്പെടുന്നതും, കാണുവാനും ആഗ്രഹിക്കുന്നതും ആയ കായിക ഇനം ക്രിക്കറ്റ് ആണെന്നുള്ളത് നിസംശയം പറയാം. ക്രിക്കറ്റ് ആസ്വദിക്കുന്നതിനോടൊപ്പം ചികിത്സാ സഹായം തേടുന്ന ഒരുപറ്റം കുട്ടികൾക്കു ഒരു കൈത്താങ്ങായി ആശ്വാസം പകരുവാനും ഈ ക്രിക്കറ്റ് കാരണം ആക്കിത്തീർക്കുകയാണ് അമേരിക്കയിൽ ന്യൂയോർക്കിൽ ഉള്ള ഒരു പറ്റം മലയാളി ചെറുപ്പക്കാർ. Cricket for a Cause എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ ടെന്നീസ് ബോൾ ക്രിക്കറ്റ് പരമ്പരയുടെ പ്രധാന ഉദ്ദേശം ചാരിറ്റി എന്നുള്ളതാണ്. പലതരം അസുഖങ്ങളാൽ വലയുന്ന കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും വിവിധ രീതിയിൽ ആശ്രയം ആകുന്ന Ronald McDonald House of Long Island, A Non-profit organization (Located in the Cohen Children’s Medical Center of New York campus) - ഇന്, ഈ ടൂർണമെന്റിൽ നിന്നും ലഭിക്കുന്ന തുക സംഭാവന ആയി നൽകും. കഴിഞ്ഞ കൊല്ലം ഓഗസ്റ്റ് 20 ആരുന്നു ഈ സംരഭത്തിന് തുടക്കം കുറിച്ചത്.

 

 

അന്ന് നടന്ന മത്സരത്തിൽ St. Stephen's Knanaya Catholic Church Hempsteadജേതാക്കൾ ആവുകയും ചെയ്തു . ആ പാരമ്പരയോട് അനുബന്ധിച്ചു 1,000 US Dollar, Fr. Johny Chengalan CMI -ന്റെ സാന്നിധ്യത്തിൽ Ronald McDonald House of Long Island, A Non-profit organization - ന് സംഭാവന ആയി കൊടുക്കാനും സാധിച്ചു ഈ വർഷവും ഈ പരമ്പര അരങ്ങേറുന്നത് ന്യൂയോർക്ക് ക്വീൻസ്ഇൽ ഉള്ള Cunningham പാർക്കിൽ, ഓഗസ്റ്റ് 12ഇന് ആണ്. ന്യൂയോർക്ക് ട്രൈസ്റ്റേറ്റ് ഏരിയയിൽ ഉള്ള 8 മലയാളി ചർച്ച് ക്രിക്കറ്റ് ടീമുകൾ ഈ ടൂർണമെന്റിൽ മാറ്റുരക്കാൻ തയ്യാറെടുത്തു കഴിഞ്ഞു. ഒരു ചർച്ച് എക്യൂമെനിക്കൽ കൂട്ടായ്‌മ്മക്കും കൂടി ഈ പരമ്പര സാക്ഷ്യം വഹിക്കും എന്നാണ് ഇതിനു നേതൃത്വം നൽകുന്ന ജിൻസ് ജോസഫ് പറഞ്ഞത്.

 

 

 

ജിൻസിനോടൊപ്പം ഈ പരമ്പര പ്രാവർത്തികം ആക്കുവാനും മറ്റും ഇതിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത് രജി ജോർജ്,മനു ജോർജ്, ജോഷ് ജോസഫ്, ജോപിസ് അലക്സ്, റോജിസ് ഫിലിപ്പ്, ഗോകുൽ രാജ്, മെജോ മാത്യു, ജെറി ജോർജ് എന്നീ ചെറുപ്പക്കാർ ആണ്. ഇതിന്റെ നടത്തിപ്പിന് ആവശ്യം ആയ ചിലവുകൾ സ്പോൺസർ ചെയ്ത JAYTOM Realty,TLJ Sports, Public Trust Realty Group, Sanjoy Augustine CPAPLLC, CB Vijaya photography എന്നിവരോടുള്ള പ്രത്യേക നന്ദി അറിയിച്ചുകൊള്ളുന്നു. ഈ സംരഭം ജയിപ്പിക്കുവാൻ നിങ്ങൾ ഓരോരുത്തരുടെയും സഹകരണവും പ്രാർത്ഥനയും പ്രെതീക്ഷിക്കുന്നു.

 

ഇതിന്റെ കൂടുതൽ വിവരങ്ങൾ അറിയുവാൻ Call or Text ജിൻസ് ജോസഫ്: 646-725-1564 മനു ജോർജ്: 516-570-0781 ജോഷ് ജോസഫ്: 516-302-6804 ജോപിസ് അലക്സ്: 718-501-0557 റോജിസ് ഫിലിപ്പ്: 516-728-3623 രജി ജോർജ് 732-670-3199 ഗോകുൽ രാജ്: 718-974-0703 മെജോ മാത്യു: 516-376-4528 ജെറി ജോർജ്: 516-710-8886

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.