You are Here : Home / USA News

പി.സി. ജോര്‍ജ് എം.എല്‍.എ ചിക്കാഗോയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, August 30, 2017 11:06 hrs UTC

ചിക്കാഗോ: കേരള രാഷ്ട്രീയത്തിലെ ഗര്‍ജ്ജിക്കുന്ന സിംഹം, നേരിനൊപ്പം, ജനങ്ങള്‍ക്കൊപ്പം, അഴിമതിക്കെതിരേ, സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരേ, സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കെതിരേ ജനങ്ങളോടൊപ്പം നിന്നു പോരാടുന്ന ജനകീയ നേതാവ് പി.സി. ജോര്‍ജ് എം.എല്‍.എ സെപ്റ്റംബര്‍ 3,4,5 തീയതികളില്‍ ചിക്കാഗോയില്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കുന്നു. സെപ്റ്റംബര്‍ മൂന്നാം തീയതി വൈകിട്ട് 6 മണിക്ക് മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഇല്ലിനോയി മലയാളി അസോസിയേഷന്റെ ഓണാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. നാലാം തീയതി രാവിലെ 11 മണിക്ക് ചിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന അന്താരാഷ്ട്ര വടംവലി മത്സരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതും, ഉച്ചയ്ക്ക് ഒരു മണിക്ക് പ്രോസ്‌പെക്ട്‌സ് ഫ്രണ്ട്‌സ് ഹാളില്‍ നടക്കുന്ന പാലാ മീനച്ചില്‍ താലൂക്ക് നിവാസികളുടെ ഓണാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതും, വൈകിട്ട് 7 മണിക്ക് മോര്‍ട്ടന്‍ഗ്രോവ് ക്‌നാനായ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കുന്ന അന്താരാഷ്ട്ര വടംവലി മത്സര വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിക്കുന്നതുമാണ്. തുടര്‍ന്ന് സോഷ്യല്‍ ക്ലബിന്റെ ഓണാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: റോയി മുളകുന്നം (847 363 0050), റ്റോമി വെള്ളൂക്കുന്നേല്‍ (630 730 9622), സിറിയക് കൂവക്കാട്ടില്‍ (630 673 3382), പയസ് ഒറ്റപ്ലാക്കല്‍ (312 231 3345), സന്തോഷ് നായര്‍ (312 730 5112).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.