You are Here : Home / USA News

ഡബ്ല്യൂ എം.സി.ഓണാഘോഷങ്ങള്‍ ഡാളസില്‍ പ്രൗഢഗംഭീരമായി ആഗസ്ത് 26നു ആഘോഷിച്ചു

Text Size  

Story Dated: Wednesday, August 30, 2017 11:10 hrs UTC

മാത്യു പത്തായത്തില്‍

 

ഡാളസ്: ഇരുപത്തി രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ന്യൂജേഴ്‌സിയില്‍ പ്രവര്‍ത്തനം ആരംഭിച്ച വേള്‍ഡ് മലയാളീ കൗണ്‍സിലിന്റെ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് എരിയയിലെ അംഗീകൃത പ്രൊവിന്‍സുകളായ ഡാലസ്, നോര്‍ത്ത് ടെക്‌സസ്, ഡിഎഫ്ഡബ്ല്യൂ പ്രൊവിന്‍സുകളുടെയും അമേരിക്ക റീജിയന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ ഓഗസ്റ്റ് 26ന് ഗാര്‍ലണ്ടിലെ സെന്റ് തോമസ് പള്ളി ഓഡിറ്റോറിയത്തില്‍ വച്ച് സമുചിതമായി ആഘോഷിച്ചു. ഇത്തവണത്തെ ഓണാഘോഷ പരിപാടികളുടെ ചുക്കാന്‍ പിടിക്കാന്‍ സരിത വിജയകുമാര്‍, ലക്ഷ്മി വിനു എന്നിവരെ, ഡബ്ല്യൂ എം.സി. ഡാളസ് പ്രൊവിന്‍സ് സെക്രട്ടറി ഫിലിപ്പ് ചാക്കോ പരിചയപ്പെടുത്തി, ഡബ്ല്യൂ എം.സി.ഡാളസ് പ്രൊവിന്‍സ് പ്രസിഡന്റ് പ്രമോദ് നായര്‍ സ്വാഗതം ആശംസിച്ചു.

 

 

തുടര്‍ന്ന് ഐറിന്‍ കല്ലൂരിന്റെ ഹൃദ്യമായ പ്രാര്‍ത്ഥനഗാനത്തിന് ശേഷം ഭദ്രദീപത്തിനു തിരികൊടുക്കുവാനും, ഡബ്ല്യൂ എം. സി. ഓണാഘോഷങ്ങള്‍ക്ക് മാറ്റ് പകരുവാനും സദസ്യര്‍ക്കു ഓണസന്ദേശം നല്‍കുവാനും അമേരിക്കന്‍ മലയാളികളുടെ അഭിമാനവും, ഡബ്ല്യൂ.എം.സി.യുടെ അഭ്യുതയകാംഷിയും, ഇന്ന് ലോകത്തിലെ തന്നെ മികച്ച ഡോക്ടര്‍മാരില്‍ ഒരാളും, സാമൂഹിക സാഹിത്യ രംഗത്തെ അറിയപ്പെടുന്ന വ്യക്തിയും ആയ ഡോ.എം.വി.പിള്ള മുഖ്യാത്ഥിയായിരുന്നു. ഡോ.എം.വി.പിള്ളയെ ഡബ്ല്യൂ എം.സി. അമേരിക്ക റീജിയണല്‍ പ്രസിഡന്റായ ഷാജി രാമപുരം പരിചയപ്പെടുത്തി. കുട്ടികളായ കീര്‍ത്തന ജോസഫ്, നന്ദിത ശരത്, വൈഷ്ണവി രാജ എന്നിവര്‍ ചേര്‍ന്ന് പുഷ്പാഞ്ജലി എന്ന നൃത്തരൂപം അവതരിപ്പിച്ചു സദസ്യരെ കൈയിലെടുത്തപ്പോള്‍, കേരളത്തനിമയോടെ ഡബ്ല്യൂ.എം.സി.യുടെ യുവ തലമുറ അവതരിപ്പിച്ച നൃത്തത്തില്‍ ശിവിവേക രാജേഷ്, മനസ നായര്‍, നവമി ശ്രീതാജ്, ഈഷണവി പിള്ള, ദേവാന്‍ഷി പിള്ള, ദക്ഷ മേനോന്‍, തന്മയി ലക്ഷ്മി, റിയാനാ വിശ്വനാഥ്, നികിത രമേശ്, നന്ദന നായര്‍, നൈന ശ്രീതാജ്, ഇഷിതാ മേനോന്‍, അദിതി പിള്ള എന്നിവര്‍ പങ്കെടുത്തു. ഈ ഓണാഘോഷ അവസരത്തില്‍ കഴിഞ്ഞ വര്‍ഷം ഹൈസ്‌ക്കൂളില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്ത മലയാളി കുട്ടികളില്‍ ഏറ്റവും മിടുക്കരായ നികിത വികാസ്, ഹരി നാരായണന്‍ കൃഷ്ണകുമാര്‍, മേഘ്‌ന സുരേഷ് എന്നിവരെ റീജിയണല്‍ ഇലെക്ഷന്‍ കമ്മീഷ്ണര്‍ ചെറിയാന്‍ അലക്‌സാണ്ടറും, ഡബ്ല്യൂ.എം.സി.റീജീയണല്‍ ചെയര്‍മാന്‍ ഫിലിപ്പ് തോമസും ചേര്‍ന്ന് ആദരിച്ചു. ഗ്ലോബല്‍ ഭാരവാഹിയായ ശ്രീ.ഗോപാല പിള്ള, ഡബ്ല്യൂ.എം.സി.യുടെ വിവിധ പരിപാടികള്‍ സദസ്സിന് പരിചയപ്പെടുത്തി. തുടര്‍ന്ന് ഗൗരി നായരും അഞ്ജലി സുധീറും ചേര്‍ന്ന് അവതരിപ്പിച്ച മോഹിനി ആട്ടവും ഡബ്ല്യൂ എം.സി.യിലെ വനിതകള്‍ അവതരിപ്പിച്ച തിരുവാതിരയും കേരളത്തനിമയാലും മികവിനാലും എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി. മഹാബലിയെ താളമേളങ്ങളോടും, താലപ്പൊലിയോടും കൂടി സ്വീകരിച്ചാനയിച്ചപ്പോള്‍ സദസ്സ് മുഴുവന്‍ എഴുന്നേറ്റു നിന്ന് ആദരം പ്രകടിപ്പിച്ചു. ഇത്തവണയും മഹാബലിയായി ശ്രീ.അരുണ്‍ ആണ് വന്നത്. ദീപക് കൈതക്കപ്പുഴ, ജോര്‍ജ് ഫ്രാന്‍സിസ്, കൃഷ്ണകുമാര്‍ പൊന്നത്തു, ഷമീര്‍ മുഹമ്മദ്, ലക്ഷ്മി മനോജ്, വികാസ് നെടുമ്പിള്ളില്‍, സുരേഷ് അച്യുതന്‍, എന്നിവരുടെ നേതൃത്വത്തില്‍ എല്ലാ പരിപാടികളും സദസ്സിനു മുമ്പില്‍ അവതരിപ്പിച്ചപ്പോള്‍ അത് ഡബ്ല്യൂ.എം.സി.യുടെ വിജയമായി എല്ലാവരും അംഗീകരിച്ചു. വാഴയിലയില്‍ വിളമ്പിയ സ്വാദിഷ്ടമായ സദ്യയോടു കൂടി ഈ വര്‍ഷത്തെ ഓണത്തിന് തിരശീല വീണപ്പോള്‍ അടുത്ത വര്‍ഷം ഇതിലും നല്ല പരിപാടികളും സദ്യയും മറ്റുമായി വീണ്ടും ഡബ്ലൂ.എം.സി. വരുമെന്ന് എല്ലാ മനസ്സുകളും പറയുന്നത് പങ്കെടുത്ത എല്ലാവരുടെയും സന്തോഷത്തില്‍ നിന്നും പ്രതിഫലിക്കുന്നുണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.