You are Here : Home / USA News

എംജിഎം സ്റ്റഡി സെന്‍ററില്‍ ക്ലാസുകള്‍ സെപ്റ്റംബര്‍ 10 മുതല്‍

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Friday, September 01, 2017 10:25 hrs UTC

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പ്രശസ്തമായ കലാ, സാംസ്കാരിക പഠനകേന്ദ്രമായ എംജിഎം സ്റ്റഡി സെന്‍ററിന്‍റെ ഇരുപത്തൊന്നാമത് അധ്യയന വര്‍ഷം സെപ്റ്റംബര്‍ 10ന് (ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കും. ഡാന്‍സ്, സംഗീതം, വയലിന്‍, പിയാനോ, ഗിത്താര്‍, പബ്ലിക് സ്പീക്കിംഗ്, മലയാളം, ബാസ്കറ്റ് ബോള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ പ്രഗത്ഭരായ അധ്യാപകര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. കഴിഞ്ഞ 20 വര്‍ഷമായി ഈ സാംസ്കാരിക കേന്ദ്രത്തിന് ന്യൂയോര്‍ക്കിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാളത്തില്‍ നല്‍കിവരുന്ന സഹായ സഹകരണങ്ങള്‍ക്ക് ഫാ. നൈനാന്‍ ടി. ഈശോ നന്ദി പറഞ്ഞു. കുട്ടികളെ മാതൃഭാഷയും ഭാരത കലാരൂപങ്ങളും അഭ്യസിപ്പിക്കുവാന്‍ മാതാപിതാക്കള്‍ മുന്നോട്ടുവരണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.