You are Here : Home / USA News

കേരളാ ക്ലബ് ഓണം സെപ്റ്റംബര്‍ രണ്ടിന്

Text Size  

Story Dated: Friday, September 01, 2017 10:26 hrs UTC

അലന്‍ ജോണ്‍ ചെന്നിത്തല

 

 

ഡിട്രോയ്റ്റ്: നാലു പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള മിഷിഗണിലെ ആദ്യകാല മലയാളി സംഘനകളിലൊന്നായ കേരള ക്ലബിന്‍റെ ഓണാഘോഷം സെപ്റ്റംബര്‍ രണ്ടിന് (ശനി) നടക്കും. സീഹോ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം നാലു മുതലാണ് ആഘോഷ പരിപാടികള്‍. ആഘോഷത്തിന്‍റെ ഭാഗമായി മികച്ച കലാകാരന്മാരും കലാകാരികളും കുട്ടികളും പങ്കെടുക്കുന്ന നൃത്തവും സംഗീതവും മലയാളത്തിന്‍റെ സാംസ്കാരിക ചരിത്രം വിളിച്ചോതുന്ന പൈതൃകം എന്ന പരിപാടിയും അരങ്ങേറും. അഭിനയ സ്കൂള്‍ ഓഫ് ഡാന്‍സും ഹിന്ദു ടെന്പിള്‍ റിഥംസും ചേര്‍ന്ന് "എ ജേര്‍ണി ഓഫ് കേരള’ എന്ന നൃത്ത ശില്പം അവതരിപ്പിക്കും. ചടങ്ങില്‍ കേരള ക്ലബിന്‍റെ മുഖപത്രമായ കേരളൈറ്റ് എന്ന മാസികയുടെ ഓണ പതിപ്പും പ്രസിദ്ധീകരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.