You are Here : Home / USA News

ബ്രാംപ്ടന്‍ മലയാളി സമാജം: കരിയനൂര്‍ ദിവാകരന്‍ നമ്പൂതിരി ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍

Text Size  

Story Dated: Friday, September 01, 2017 10:32 hrs UTC

ബ്രാംപ്ടന്‍: കാനഡയില്‍ മാത്രമല്ല നോര്‍ത്ത് അമേരിക്കയിലാകമാനം ജീവകാരുണ്യപ്രവര്‍ത്തനം സംഘടനാ പ്രവര്‍ത്തനത്തിന്റെ മുഖമുദ്രയാക്കി മാറ്റി മാതൃക കാട്ടിയ കാനഡയിലെ പ്രമുഖ സംഘടനയായ ബ്രാംപ്ടന്‍ മലയാളി സമാജം അതിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് പുതിയ രൂപവും ഭാവവും നല്‍കുന്നു. പത്താം വാര്‍ഷികം ആഘോഷിക്കുന്ന സമാജത്തിന്റെ പ്രവര്‍ത്തനങ്ങളുടെ തേരുതെളിക്കാന്‍ കാനഡായിലെ സാംസ്കാരിക,സാമൂഹ്യ,സംഘടനാ നേതാക്കള്‍ ഒന്നിച്ചു കൈകോര്‍ക്കുന്നു. വിവിധ മേഖലകളില്‍ ഉന്നത ശ്രേണിയില്‍ പ്രവര്‍ത്തിക്കുന്നവരുടെ നിരയാണ് പുതിയ ബോര്‍ഡ് ഓഫ് ട്രസ്റ്റിമാരും ഭാരവാഹികളും കമ്മറ്റി അംഗങ്ങളും. പ്രമുഖ വാഗ്മിയും,നോര്‍ത്ത് അമേരിക്കയിലെ സാമൂഹ്യ പ്രവര്‍ത്തകനും കാനഡയിലെ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ മുഖ്യതന്ത്രിയുമായ ബ്രഹ്മശ്രീ കരിയനൂര്‍ ദിവാകരന്‍ നമ്പൂതിരി സമാജത്തിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. കാനഡയിലെ പ്രമുഖ സാമൂഹ്യ,സാംസ്കാരിക പ്രവര്‍ത്തകനും സി എസ് ഐ ഇടവക വികാരിയുമായ റവ.ജേക്കബ് ആന്റണി കൂടത്തിങ്കലും, പ്രമുഖ സാമൂഹ്യസാംസ്കാരിക പ്രവര്‍ത്തകനായ സജീബ് കോയയും വൈസ് ചെയര്‍ന്മാരായും തിരഞ്ഞെടുക്കപ്പെട്ടു.

 

 

 

നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ മലയാളി സാംസ്കാരിക നേതാവും ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ പ്രസിഡന്റുമായ ഡോ കരുണാകരന്‍ കുട്ടി, പ്രമുഖ കലാകാരനും സാമൂഹ്യ പ്രവര്‍ത്തകനും സമാജം മുന്‍ സെക്രട്ടറിയുമായ ഉണ്ണി ഒപ്പത്ത്, കാനഡയിലെ പ്രമുഖ വ്യവസായിയും സാംസ്കാരിക പ്രവര്‍ത്തകനുമായ മനോജ് കരാത്ത തുടഞ്ഞിയവര്‍ ബോര്‍ഡ് അംഗങ്ങളുമായും തിരഞ്ഞെടുക്കപ്പെട്ടു. സമാജം പ്രസിഡന്റ് കുര്യന്‍ പ്രക്കാനം, സെക്രട്ടറി ലതാ മേനോന്‍, ട്രഷര്‍ ജോജി ജോര്‍ജ് തുടഞ്ഞിയവര്‍ ആണ് മറ്റു ബോര്‍ഡ് അംഗങ്ങള്‍. ബോര്‍ഡ് ഓഫ് ട്രസ്റ്റിമാരുടെ സാന്നിദ്ധ്യത്തില്‍ പുതിയ ഭാരവാഹികള്‍ ഉടനടി ചുമതല ഏറ്റെടുക്കുന്നതാണ്. കാനഡയിലെ മലയാളികളെ ജാതി, മത, വര്‍ഗ, രാഷ്ട്രീയ, സ്വാര്‍ത്ഥലാഭങ്ങള്‍ക്കായി വിഭജിക്കുന്ന പുത്തന്‍ പ്രവണതയെ ചെറുത്തു തോല്‍പ്പിക്കാന്‍ സമാജം ആരംഭിച്ചിരിക്കുന്ന "ഞാന്‍ മലയാളി ..നിങ്ങളോ" എന്ന കാമ്പയിന്‍ ഇതിനോടകമായി മലയാളി സമൂഹം ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. പ്രവാസികളുടെ മതേതര മുഖമുദ്ര ആയി മാറുന്ന സമാജത്തിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് എല്ലാവരുടെയും സഹകരണം ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. www.malayaleeassociation.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.