You are Here : Home / USA News

ജനിച്ച നാട്ടിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് പ്രവാസികൾ എം സ്വരാജ് എം എൽ എ

Text Size  

Story Dated: Friday, September 08, 2017 11:22 hrs UTC

ന്യൂയോർക് :മലയാളി സിവിക് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ന്യൂയോർക്കിലെ കേരള സെന്ററിൽ വച്ച് എം സ്വരാജ് എം എൽ എ ക്കും പ്രശസ്ത മാധ്യമ പ്രവർത്തകൻ ഡോ. എൻ പി ചന്ദ്രശേഖരനും നല്കിയ സ്വീകരണത്തിൽ ജെ മാത്യൂസ് അദ്യക്ഷനായിരുന്നു . കേരള സെന്റർ ഫൗണ്ടർ പ്രെസിഡെന്റ് ഇ .എം സ്റ്റീഫൻ സ്വാഗതം പറഞ്ഞു ബൈബിൾ നന്നായി വിശകലനം ചെയ്യുന്ന അപൂർവ്വം പൊതുപ്രവർത്തകരിൽ ഒരാളാണ് സ്വരാജ് എന്ന് സ്റ്റീഫന്റെ അഭിപ്രായത്തെ ബൈബിൾ കൂടുതൽ വിശകലനം ചെയ്തു ഒരു പള്ളിലച്ചൻ എങ്ങാൻ ആയിപോയിരുന്നെങ്കിൽ കേരളത്തിന് നല്ല ഒരു എം എൽ എ നഷ്ട പെടുമായിരുന്നു എന്ന് ജെമാത്യൂസ് തന്റെ അദ്യക്ഷപ്രസംഗത്തിൽ പരാമർശിച്ചു . പലപ്പോഴും ജീവിത യാഥാർഥ്യങ്ങളെ നേരിടാൻ വേണ്ടിയാണു പലരും പ്രവാസികൾ ആയതെന്നു സ്വരാജ് പറഞ്ഞു .

 

 

 

നാം ആഗ്രഹിക്കുന്ന വിധം ജീവിക്കാൻ വേണ്ടി നമ്മുടെ ജീവിതത്തെ മുന്നോട്ടു നയ്കാൻ നമ്മുടെ രാജ്യത്തിനു കഴിയാതെ വരുമ്പോൾ അല്ലെങ്കിൽ അതിനു വേണ്ടി സാഹചര്യം ഒരുക്കാൻ നമ്മുക്ക് കഴിയാതെ വരുമ്പോൾ പ്രവാസിയാകാതെ നിവർത്തിയില്ലാതെ വരുന്നു . ഓരോ രാഷ്ട്രവും എ നാട്ടിലെ പൗരന്മാരുടെ ഇച്ഛക്ക് അനുസരിച്ചു വളരുന്നുവോ ആ നിമിഷും വരെ പ്രവാസിയാകാതെ തരമില്ല .പാസ്സ്പോര്ട്ടും വിസയും മില്ലാതെ ലോകം മുഴവൻ സഞ്ചരിക്കുന്നത് ഗാന്ധിജി സ്വപനം കണ്ടിരുന്നു ഗാന്ധിജിയുടെ കാലത്തു പോലും അത് നടന്നില്ല ഇപ്പോൾ ഒട്ടും നടക്കാൻ കഴിയില്ല പക്ഷെ നമ്മുക്ക് സ്വപ്നം കാണാല്ലോ . സ്വപ്നങ്ങളാണ് നമ്മെ മുന്നോട്ടു നയിക്കുന്നത് . വിമാനാപകടത്തിൽ പരിക്ക് പറ്റി ആശുപത്രിയിൽ കിടക്കവേ ഹെമിങ്‌ വേ തന്റെ മരണ വാർത്ത പത്രങ്ങളിൽ വന്നതു വായിച്ചിട്ട് വാർത്തയിൽ വ്യാകരണ തെറ്റ് തിരുത്തിയിട്ടു പത്രധിപകർക്കു അയച്ചുകൊടുത്തിട്ടു എഴുതി തനിക്കു 5 കൊല്ലം കൂടി ജീവിക്കാനുള്ള സ്വപ്നങ്ങൾ ബാക്കിയുണ്ടെന്നും താൻ മരിച്ചിട്ടില്ലെന്നും .5 വര്ഷം കഴിഞ്ഞു സ്വപ്നങ്ങൾ ഒന്നുമില്ലാതായപ്പോൾ ഹെമിങ്‌ വേ ആല്മഹത്യാ .ചെയ്യുകയാണ് ഉണ്ടായതു . ഭൂമിശാസ്ത്രപരമായ അതിർവരമ്പുകൾ ഇല്ലാതെ വരുമ്പോൾ അതിർത്തിക്ക് കാവൽ നില്കാതിരിക്കാൻ നമ്മുക്ക് കഴിയും .ലോകമാണ് എന്റെ രാജ്യമെന്ന മദർതെരേസ നമ്മോടു പറഞ്ഞു. ഗാന്ധിജിയും മദർതെരേസയും സ്വപ്നം കണ്ടത് ലോകം ഒറ്റ രാജ്യമാകുന്നതാണ് .

 

 

 

 

ലോകത്തിൽ ഏതെങ്കിലും കോണിൽ മനുഷ്യൻ വേദനിക്കുന്നേണ്ടകിൽ നമ്മുക്കും വേദന ഉണ്ടാകണം .എൻ വി കൃഷ്‌ണവാര്യർ എഴുതിയതുപോലെ ലോകത്തിലെ ഏതെങ്കിലും കോണിൽ ഒരു മനുഷ്യൻ ചങ്ങലകളാൽ ബന്ധിക്കപെട്ടുണ്ടെങ്കിൽ വേദനിക്കുന്നത് ബന്ധിക്കപെട്ടവന്റെ കൈയിലല്ല മറിച്ച എന്റെ കൈകളാണ് ..ആ മനുഷ്യത്വത്തെ ഉയർത്തി പിടിക്കലാണ് രാഷ്ട്രീയം . മനുഷ്യനെ പല വിധത്തിൽ അകറ്റുന്നു കാര്യങ്ങൾ നമ്മുക്കിടയിൽ ഉണ്ട് . പണ്ട് തൻ പഠിച്ച സ്കൂളിൽ ഗ്രാമത്തിലെ എല്ലാ കുട്ടികളും ഒന്നിച്ചാണ് ഒരു സ്കൂളിൽ പോയിരുന്നത് ഇന്നവിടെ പല സ്കൂളുകൾ ഉണ്ട് . പുരോഗതിയുടെ ലക്ഷണമാണ് പക്ഷെ ഹിന്ദു കുട്ടികൾ അവരുടെ സ്കൂളിലും ക്രിസ്ത്യൻ അവരുടെയും മുസ്ലിം കുട്ടികൾ അവരുടെ സ്കൂളിലും പോകുന്നു സർക്കാർ സ്കൂളിൽ കുട്ടികൾ ഇല്ലാതായി , എല്ലാം ശരിയാകും അതാണ് പ്രതീക്ഷ . കുളം നികത്തിയാണ് കേരളം സെന്റര് ഉണ്ടായതു അതിനു വേണ്ടി കഷ്ടപെട്ടവൻ ഇപ്പോഴും അതിന്റെ മുമ്പിലുണ്ട് എന്നാൽ സ്ഥാപനങ്ങൾ കുളം ആക്കിയ പരിചയമാണ് നമ്മുക്കുള്ളത്, എല്ലാവര്ക്കും കയറിയിരിക്കാൻഒരിടമാണ് ഇവിടെ അവിടം ശുന്യമാകാതെ നോക്കണം . എല്ലാവരും അവരവരുടെ മതസ്ഥാപനങ്ങളിലേക് തിരിയുമ്പോൾ നമ്മുക്ക് നമ്മുടെ മതേതര മുഖം നഷ്ടപ്പെടാതെ നോക്കണം, ജാതിയുടെയും മതത്തിന്റെയും പേരിൽ കൊച്ചു കൊച്ചു തുരുത്തുകൾ ഉണ്ടാകാതെ നോക്കണം അങ്ങനെ വന്നാൽ എല്ലാവര്ക്കും ഇരിക്കാവുന്ന പൊതു സ്ഥലം നമ്മുക്ക് നഷ്ടപ്പെടും .

 

 

 

സ്വാതന്ത്ര്യം എന്നത് ഒരു വാക്കുമാത്രമാകാതെ നോക്കേണ്ടതുണ്ട് . എല്ലാ മനുഷ്യരും അവന്റെ സഹോദരനെ തിരിച്ചറിയുന്ന കാലം വരും , മറ്റുള്ളവന്റെ ശബ്‌ദം ഒരു സംഗീതം പോലെ ആസദികാൻ കഴിയുന്ന കാലം ,ഇഷ്ടപെട്ട ഭക്ഷണം കഴിക്കാനും അവനവന്റെ വിശ്വാസങ്ങൾ വച്ച് പുലർത്താനും കഴിയുന്ന കാലം അതിനായിരക്കട്ടെ നമ്മുടെ സ്വപ്‌നങ്ങൾ സ്വരാജ് പറഞ്ഞു നിർത്തി ... ശ്രീ നാരായണ ഗുരുവിന്റെ പ്രശസ്തമായ ജാതി ഭേദം മത ത്യുഷം ഏതുമില്ലാതെ സർവ്വരും ...എന്ന പ്രഖ്യാപനം കേരള സെന്റർ മുദ്രാവാക്യമാണെന്ന് മനസിലായിതിൽ സന്തോഷിക്കുന്നു . മറ്റൊന്ന് കേരള സെന്ററിന്റെ പഴയ ഉത്ഘാടന ഫോട്ടോ നിലവിളക്കു മെഴുകുതിരികൊണ്ടു യേശുദാസ് കത്തിക്കുന്ന ചിത്രം എത്ര എത്ര മാതൃകകൾക്കാണ് ന്യൂയോർക്കിലെ കേരളം സെന്റർ മാതൃക ആയിരിക്കുന്നത് പ്രശസ്ത മാധ്യമ പ്രവർത്തകൻ ഡോക്ടർ എൻ .പി ചന്ദ്ര ശേഖരൻ പ്രസംഗത്തിൽ പറഞ്ഞു . ഒത്തുചേരൽ കുറഞ്ഞിരിക്കുന്ന കാലത്തു അർത്ഥവത്തായ ഒത്തുചേരലുകൾ അന്യമായിരിക്കുന്ന കാലത്തു ഒത്തു ചേരലുകൾ നടക്കേണ്ടതുണ്ട് .നന്മയെ അടയാളപ്പെടുത്തുന്ന ഒത്തുചേരലുകൾ ഉണ്ടാകണം ..പിരിഞ്ഞു പിരിഞ്ഞു ഇരിക്കാതെ നോക്കേണ്ടതുണ്ട് . നമുക്ക് അഭയത്തിനു കേരള സെന്ററുകൾ ഉണ്ടാകേണ്ടതുതുണ്ടന്നു എൻ പി ഓർമ്മിപ്പിച്ചു . അനിൽ കോയിപ്പുറം , തമ്പിതലപ്പിള്ളി , ബേബി ഊരാളിൽ എന്നിവർ ആശംസകൾ അർപ്പിച്ചു . സദസ്സിലെ ചോദിങ്ങൾക്കു സ്വരാജ് എം എൽ എ മറുപടി പറഞ്ഞു സ്നേഹ വിരുന്നോടെ മീറ്റിങ് അവസാനിച്ചു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.