You are Here : Home / USA News

ഗ്രേറ്റര്‍ ഓസ്റ്റിന്‍ മലയാളി അസോസിയേഷൻ ഓണം ആഘോഷിച്ചു

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Friday, September 15, 2017 11:06 hrs UTC

ഓസ്റ്റിന്‍: ഗ്രേറ്റര്‍ ഓസ്റ്റിന്‍ മലയാളി അസോസിയേഷന്റെ (ഗാമ) ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഓണം ആഘോഷിച്ചു. സൗത്ത് ഓസ്റ്റിനിലെ ലേക് ട്രാവിസ് പെര്‍ഫോര്‍മിംഗ് ആര്‍ട്‌സ് സെന്ററിലാണ്ഓണാഘോഷങ്ങൾ നടന്നത്. ഗാമയുടെ പ്രഥമ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗങ്ങള്‍ വിശിഷ്ട വ്യക്തികളായ ചടങ്ങില്‍ പ്രഥമ ബോര്‍ഡിലെ ഭാരവാഹികള്‍ നിലവിളക്കു കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഓണപ്പൂക്കളം,ചെണ്ടമേളം,ഡാന്‍സ്,കുട്ടികളുടെ കലാപരിപാടികള്‍, നാടകം, മ്യൂസിക് ബാന്‍ഡ് തുടങ്ങിയവ ആസ്വദിക്കാന്‍ ഓസ്റ്റിനിലെ നൂറുകണക്കിനു മലയാളികള്‍ സന്നിഹിതരായി. മാവേലി കേരളത്തിലെ പതിനാലു ജില്ലകളിലൂടെ സഞ്ചരിച്ച് ഒടുവില്‍ ഓസ്റ്റിനില്‍ എത്തിച്ചേരുന്നതിന്റെ ദൃശ്യാവിഷ്‌കാരം വളരെ ഹൃദ്യമായി.ആദ്യമായി സംഘടിപ്പിച്ച അയല്‍ക്കൂട്ട പൂക്കള മല്‍സരത്തില്‍ 'കൈരളി' ടീം ഒന്നാം സമ്മാനം നേടി. 'സെന്ററോ സുന്ദരികള്‍' ടീം രണ്ടാം സമ്മാനവും 'ആവണി' ടീം മൂന്നാം സമ്മാനവും നേടി. ട്രിനിറ്റി ട്രാവൽ, മാത്യൂസ് സിപിഎ Inc, LA ഫ്രോന്റെറ ഡെന്റൽ ക്ലിനിക് എന്നിവർ സ്പോൺസർ ചെയ്ത സമ്മാനങ്ങൾ വിജയികൾക്ക്‌ വിതരണം ചെയ്തു. ഗാമ വൈസ് പ്രസിഡന്റ് ശിവപ്രസാദ് വളപ്പിലും ട്രഷറര്‍ ബിപിന്‍ രവിയും ചേര്‍ന്ന് ഗാമ മലയാളം സ്‌കൂള്‍ അധ്യപകരെ ആദരിക്കുകയും സ്‌കൂളിലെ കുട്ടികള്‍ക്ക് മെഡലുകള്‍ സമ്മാനിക്കുകയും ചെയ്തു. ഗാമ പ്രസിഡന്റ് ശങ്കര്‍ ചന്ദ്രമോഹന്‍ സ്വാഗതവും, സെക്രട്ടറി ലിസ തോമസ് നന്ദിയും പറഞ്ഞു. കലാപരിപാടികള്‍ക്ക് ശേഷം ആയിരത്തിലധികം പേര്‍ ഓണസദ്യ ആസ്വദിച്ചു. അംഗങ്ങള്‍ക്ക് ഗാമ ഡയറക്ടറിയും വിതരണം ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.