You are Here : Home / USA News

മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയ്ക്ക് പുതിയ നേതൃത്വം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, September 19, 2017 12:58 hrs UTC

നോര്‍ത്തേണ്‍ കാലിഫോര്‍ണിയ: 34 വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യമുള്ള നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (എം.എ.എന്‍.സി.എ) യുടെ 2017- 19 വര്‍ഷത്തെ ബോര്‍ഡിലേക്കുള്ള ഇലക്ഷന്‍ റിസള്‍ട്ട് പ്രഖ്യാപിച്ചു. പ്രസിഡന്റായി സജന്‍ മൂലപ്ലാസിക്കലും, വൈസ് പ്രസിഡന്റായി റാണി സുനില്‍, സെക്രട്ടറിയായി സുനില്‍ വര്‍ഗീസ്, ജോയിന്റ് സെക്രട്ടറിയായി സുഭാഷ് സ്കറിയ, ട്രഷററായി ലിജു ജോണ്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ബീന രമേശ്, റീനു ചെറിയാന്‍, ബാബു ആലുംമൂട്ടില്‍, അശോക് മാത്യു, രാജി മേനോന്‍, സിജില്‍ അഗസ്റ്റിന്‍, ബിജു പുളിക്കല്‍, ബിനു ബാലകൃഷ്ണന്‍, ഷെമി ദീപക്, അനില്‍ അരഞ്ഞാണി, നൗഫല്‍ കപ്പാച്ചലില്‍ എന്നിവര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. ഇവരെ കൂടാതെ ഓഡിറ്ററായി ആന്റണി മാത്യു, വെബ് അഡ്മിന്‍ ആയി ജോണ്‍ കൊടിയന്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

 

 

 

 

 

എം.എ.എന്‍.സി.എ ട്രസ്റ്റീസ് ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ വടാടിക്കുന്നേല്‍ ആണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപിച്ചത്. ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ ടോജോ തോമസ്, ഗീത ജോര്‍ജ്, കുഞ്ഞുമോള്‍ വാലത്ത് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. മങ്കയുടെ മുന്‍ പ്രസിഡന്റുമാരായ സാജു ജോസഫ്, ജോസഫ് കുര്യന്‍ എന്നിവര്‍, തെരഞ്ഞെടുക്കപ്പെട്ട പുതിയ പ്രസിഡന്റിനും ബോര്‍ഡ് അംഗങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നു. സംഘടനയുടെ പാരമ്പര്യത്തിനും അന്തസിനും ഉതകുന്ന വിധത്തില്‍ നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ കുട്ടികളും മുതിര്‍ന്നവരും ആയ എല്ലാ മലയാളികള്‍ക്കും പ്രയോജനപ്പെടുന്നവിധത്തിലുള്ള വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കുമെന്നു പ്രസിഡന്റ് സജന്‍ മൂലപ്ലാക്കല്‍ തന്റെ ആമുഖ പ്രസംഗത്തില്‍ സൂചിപ്പിച്ചു. മങ്കയുടെ പ്രസിഡന്റും ആദ്യ പ്രസിഡന്റുമായ കളത്തില്‍ പാപ്പച്ചന്‍ മുതല്‍ ഇന്നേവരെ പ്രവര്‍ത്തിച്ച പ്രസിഡന്റുമാരുടേയും ബോര്‍ഡ് അംഗങ്ങളുടേയും കഠിനാധ്വാനവും അര്‍പ്പണബോധവും ആണ് മങ്ക എന്ന സംഘടനയെ ഇന്നത്തെ നിലയിലേക്ക് വളരാന്‍ സാധിച്ചതെന്ന് അദ്ദേഹം അനുസ്മരിച്ചു. നാഷണല്‍ തലത്തില്‍ വോളിബോള്‍ ടൂര്‍ണമെന്റ്, ഓണം, ക്രിസ്തുമസ്- നവവത്സരാഘോഷങ്ങള്‍, ചില്‍ഡ്രന്‍സ് ഡേ കോമ്പറ്റീഷന്‍സ്, ഇന്‍ഡോര്‍ ഗെയിംസ്, സ്‌പോര്‍ട്‌സ് ഡേ, പിക്‌നിക്ക് എന്നിവയോടൊപ്പം കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, പ്രോഗ്രാമുകളും മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മങ്ക നടത്തിവരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.