You are Here : Home / USA News

പാരമ്പര്യത്തിന്റെ കണ്ണിയായി, പതിവ് തെറ്റിക്കാതെ വെസ്റ്റ്‌ചെസ്റ്റര്‍ ഓണാഘോഷം ഉജ്വലമായി

Text Size  

Story Dated: Tuesday, September 26, 2017 11:30 hrs UTC

ന്യൂറൊഷേല്‍, ന്യുയോര്‍ക്ക്: പള്ളികളും മത സ്ഥാപനങ്ങളും മത്സരിച്ച് ഓണാഘോഷം സംഘടിപ്പിക്കാനാരംഭിച്ചതോടെ സാംസ്കാരിക സംഘടനകളുടേ ഇടം കയ്യേറുന്ന സ്ഥിതി വിശേഷം സംജാതമായത് വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷത്തില്‍ ചര്‍ച്ചാ വിഷയമായി. നാട്ടില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണിത്. ജനങ്ങളെ മത സംഘടനകളില്‍ തളച്ചിടുകയും സമുഹത്തെ ഒറ്റപ്പെട്ട തുരുത്തുകളാക്കുകയും ചെയ്യുന്ന ഈ പ്രവണത നല്ലതല്ലെന്നു അസോസിയേഷന്‍ പ്രസിഡന്റ് ടെറന്‍സന്‍ തോമസ് ചൂണ്ടിക്കാട്ടി. കലാപരമായ കഴിവുകള്‍ കുട്ടികളില്‍ വികസിക്കണമെങ്കില്‍ അവര്‍ പൊതു സ്റ്റേജുകളില്‍ പരിപാടികള്‍ അവതരിപ്പിക്കണം. വിഭാഗീയമായി അവരെ തളച്ചിടുന്നത് അവരിലെ കലാവാസനക്കും ദോഷം ചെയ്യുമെന്നു ടെറന്‍സന്‍ ചൂണ്ടിക്കാട്ടി പരമ്പരാഗതമായി ഏറ്റവും വലിയ ഓണാഘോഷങ്ങളിലൊന്നു ഇക്കൊല്ലവും സംഘടിപ്പിച്ചു കൊണ്ട് വെസ്റ്റ്‌ചെസ്റ്റര്‍ ഇക്കുറിയും ശ്രദ്ധ പിടിച്ചു പറ്റി.

 

 

ആയിരത്തിലേറേ പേര്‍ പങ്കെടുത്ത ഓണസദ്യക്കു ശേഷം നടന്ന ഹ്രസ്വമായ പൊതു സമ്മേളനത്തില്‍അദ്വൈതത്തിന്റെയും മനുഷ്യ സാഹോദര്യത്തിന്റെയും ഉജ്വല വക്താവായ സ്വാമി മുക്താനനന്ദ യതി മുഖ്യ പ്രഭാഷകനായി. മനുഷ്യ സാഹോദര്യം ഉദ്‌ഘോഷിക്കുന്ന മഹനീയമായ ആഘോഷമാണു ഓണമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഭിന്നതയിലും അക്രമത്തിലും കലുഷമായ ആധുനിക കാലഘട്ടത്തില്‍ മനുഷ്യനെ വിലമതിക്കുകയും നന്മകളെ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്ന സംസ്കാരമാണു ഉണ്ടാവേണ്ടതെന്നദ്ധേഹം പറഞ്ഞു. ഗുരു നിത്യ ചൈതന്യ യതിയുടേ ശിഷ്യനായ അദ്ധേഹം ഇപ്പോള്‍ കോട്ടയം ജില്ലയിലെ ഇലവീഴാ പൂഞ്ചിറക്കു സമീപം പത്തേക്കറില്‍ സര്‍വ മാനവര്‍ക്കും ഗുണപ്രദമാകുന്ന അത്മീയ സ്കൂളിന്റെനിര്‍മ്മാണത്തിനു നേത്രുത്വം നല്‍കുന്നു. അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണീത്താന്‍ സമ്മേളനത്തിനു തുടക്കം കുറിച്ചു സംസാരിച്ചു. സെക്രട്ടറി ആന്റോ വര്‍ക്കി ആമുഖ പ്രസംഗം നടത്തി.

 

 

പ്രസിഡന്റ് ടെറന്‍സന്‍ തോമസ് സ്വാഗതമാശംസിച്ചു. ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, ഫോമ മുന്‍ പ്രസ്ഡന്റ് ബേബി ഊരാളില്‍, ഫൊക്കാന സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ഫൗണ്ടേഷന്‍ ചെയര്‍ പോള്‍ കറുകപ്പള്ളി, ഫോമാ നേതാക്കളായ ജോണ്‍ സി വര്‍ഗീസ്, ഡോ. ജേക്കബ് തോമസ് , തോമസ് കോശി, ജെ. മാത്യുസ്, ജോസ് ഏബ്രഹാം, കമ്മറ്റി മെമ്പേഴ്‌സായ ജോണ്‍ മാത്യു (ബോബി) ചാക്കോ പി ജോര്‍ജ് (അനി ) തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഉദ്ഘാടനത്തിനു നിലവിളക്കു കൊളുത്താന്‍ സംഘടനയുടെ തുടക്കകാലത്തെ സാരഥികളായ എം.വി. ചാക്കോ, കൊച്ചുമ്മന്‍ ജേക്കബ്, കെ.ജെ. ഗ്രിഗറി, കെ.ജി. ജനാര്‍ദ്ദനന്‍തുടങ്ങിയവരെയാണു പസിഡന്റ്ക്ഷണിച്ചത്. ഇത് ഏറെ പ്രശംസ നേടി. ന്യൂ റോഷലില്‍ ഉള്ള ആല്‍ബര്‍ട്ട് ലേനാര്‍ഡ്‌ സ്കൂളില്‍ ആണു ആഘോഷം നടന്നത്. വേദി മാറിയെങ്കിലും ആഘോഷത്തിനു കുറവൊന്നുമില്ലായിരുന്നു. അത്തപ്പൂക്കളവും ഓണക്കളികളും ഓണപ്പാട്ടുകളും അനുഭുതികള്‍ പകര്‍ന്നു. കുളിച്ച് കുറിയിട്ട് കണ്ണെഴുതി കോടിയുടുത്തൊരുങ്ങിയ സ്ത്രീകളും കേരളീയ വസ്ത്രമണിഞ്ഞ പുരുഷന്മാരും നാട്ടിലെ ഓണക്കാലത്തിന്റെ പ്രതീതിയായി. സിത്താര്‍ പാലസ്്, ഷെര്‍ലിസ്, സ്‌പൈസ് വില്ലജ് എന്നീ മുന്ന് റെസ്‌റ്റോറന്റുകളാണ്‍്ഓണ സദ്യ ഒരുക്കിയത്. അമ്പതു പേര്‍ പങ്കെടുത്ത ശിങ്കാരിമേളം ഈ വര്‍ഷത്തെ ഓണഘോഷത്തിന്റെപ്രത്യേകതയായിരുന്നു. അതുപോലെതന്നെ പിന്നല്‍ തിരുവാതിര ആദ്യമായി അമേരിക്കയില്‍ അവതരിപ്പിച്ചു എന്ന ഒരു പ്രത്യേകതയും ഈ ഓണാഘോഷത്തിനുണ്ട്. ചെണ്ടമേളവും, താലപ്പൊലിയുമായി മാവേലി തമ്പുരാനെ വരവേറ്റതോടെ തുടങ്ങിയ പരിപാടികളില്‍ ഗാനമേള, വിവിധ ഡാന്‍സുകള്‍ , മിമിക്രി തുടങ്ങി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍കും ഒരുപോലെ അസ്വദിക്കത്തക കലാപരിപാടികള്‍ അരങ്ങേറി. പ്രസിഡന്റ് ടെറന്‍സണ്‍ തോമസ്, വൈസ് പ്രസിഡന്റ് ഷൈനിഷാജന്‍ , സെക്രട്ടറി ആന്റോ വര്‍ക്കി , ട്രഷറര്‍ ബിപിന്‍ ദിവാകരന്‍ , ജോയിന്റ് സെക്രട്ടറി ലിജോ ജോണ്‍, കോര്‍ഡിനേറ്റര്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍ എന്നിവര്‍ നേത്രുത്വം നല്‍കി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.