You are Here : Home / USA News

കാന്‍ജ് 2017 ഓണാഘോഷങ്ങള്‍ ഗംഭീരമായി !

Text Size  

Idicula Joseph Kuttickkattu

idiculajosephkuttickkattu@gmail.com

Story Dated: Wednesday, September 27, 2017 10:26 hrs UTC

ന്യൂജേഴ്സി: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ (കാന്‍ജ് ) ഓണാഘാഷം 2017 സെപ്റ്റംബര്‍ 16 ശനിയാഴ്ച ന്യൂ ജേഴ്സി മോണ്ട് ഗോമറി ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെട്ടു! . നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷമെന്ന പേരുകേട്ട കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ ആഘോഷച്ചടങ്ങുകള്‍ ഉച്ചക്ക് 12 മണിക്ക് കേരളത്തനിമയാര്‍ന്ന പാരമ്പര്യ രീതിയിലുള്ള വിഭവ സമൃദ്ധമായ സദ്യയോടെ ആരംഭിച്ചു. മാലിനി നായരുടെ നേതൃത്വത്തില്‍ 'ജിമിക്കിക്കമ്മല്‍' എന്ന ഗാനത്തിനൊത്തു ചുവടുകള്‍ വച്ച ഫ്‌ലാഷ് മൊബ് സര്‍വരുടെയും ശ്രദ്ധ ആകര്‍ഷിച്ചു, നന്ദിനി മേനോന്റെ നേതൃത്വത്തില്‍ മെഗാഅത്തപ്പുക്കളം അണിയിച്ചൊരുക്കിയിരുന്നു, പഞ്ചവാദ്യ മേളങ്ങളുടേയും, താലപ്പൊലിയേന്തിയ യുവതികളുടെയും ബാലികമാരുടേയും അകമ്പടിയോടെ വര്‍ണപ്പകിട്ടാര്‍ന്ന മാവേലി തമ്പുരാന്റെ പ്രൗഢ ഗംഭീരമായ എഴുന്നള്ളത്ത് ചടങ്ങുകള്‍ക്ക് മാറ്റു കൂട്ടി. വേദിയിലേക്ക് ഘോഷയാത്രയോടൊപ്പം എഴുന്നെള്ളിയ മാവേലിയെ ജനങ്ങള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു.

 

 

 

തുടര്‍ന്ന് മാലിനി നായര്‍ നേതൃത്വം കൊടുത്ത തിരുവാതിര ഹൃദ്യമായ ഒരു അനുഭവമായി. അഭിഷേക് ഹരിഹരന്‍ അമേരിക്കന്‍ ദേശീയഗാനവും ജോസഫ് ചിറയില്‍ ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു, ശേഷം നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ജെയിംസ് ജോര്‍ജ് വിശിഷ്ടാഥികളെയടക്കം എല്ലാവരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്തു, ഇന്ത്യന്‍ കോണ്‍സുലേറ്റിനെ പ്രതിനിധീകരിച്ച് ദേവദാസന്‍ നായര്‍ മുഖ്യ അതിഥിയായി ചടങ്ങില്‍ എത്തിയിരുന്നു, കൂടാതെ പ്രമുഖ ഗായിക കെ എസ ചിത്ര, കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു തുടങ്ങി മറ്റനേകം വ്യക്തികളും ചടങ്ങില്‍ പങ്കെടുക്കുവാന്‍ സന്നിഹിതരായിരുന്നു, തുടര്‍ന്ന് മുഖ്യ അതിഥി ദേവദാസന്‍ നായര്‍ നിലവിളക്കു കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

 

 

 

പ്രസിഡന്റ് സ്വപ്ന രാജേഷ്, ജനറല്‍ സെക്രട്ടറി ജെയിംസ് ജോര്‍ജ്, ട്രഷറര്‍ എബ്രഹാം ജോര്‍ജ്, പ്രത്യേക ക്ഷണിതാവായി എത്തിയിരുന്ന രേഖ നായര്‍, വൈസ് പ്രസിഡന്റ് അജിത് കുമാര്‍ ഹരിഹരന്‍ , ജോയിന്റ് സെക്രട്ടറി നീന എസ് ഫിലിപ്പ്, ജോയിന്റ് ട്രഷറര്‍ സണ്ണി വാലിപ്ലാക്കല്‍ , നന്ദിനി മേനോന്‍ (ചാരിറ്റി അഫയേഴ്‌സ്), പ്രഭു കുമാര്‍ (പബ്ലിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ്), കെവിന്‍ ജോര്‍ജ് (യൂത്ത് അഫയേഴ്‌സ്) ദീപ്തി നായര്‍ (കള്‍ച്ചറല്‍ അഫയേഴ്‌സ് ), അലക്‌സ് മാത്യു (എക്‌സ് ഒഫീഷ്യല്‍ ), ജോസഫ് ഇടിക്കുള (മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍) കൂടാതെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോസ് വിളയില്‍, ട്രസ്ടി ബോര്‍ഡ് അംഗങ്ങളായ ജിബി തോമസ് മോളോപറമ്പില്‍, റോയ് മാത്യു, മാലിനി നായര്‍, സ്മിത മനോജ്, ജോണ്‍ തോമസ്, ആനി ജോര്‍ജ് എന്നിവരും വേദിയില്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് രേഖ നായരെ ആദരിക്കുന്ന ചടങ്ങു നടന്നു, ദേവദാസന്‍ നായര്‍ രേഖയ്ക് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു, തുടര്‍ന്ന് നടന്ന പ്രസംഗത്തില്‍ രേഖ നായര്‍ തന്റെ അനുഭവങ്ങളെക്കുറിച്ചും അത് നല്‍കിയ ആത്മസംതൃപ്തിയെക്കുറിച്ചും സംസാരിച്ചു, കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി രൂപമെടുത്തതിന് ശേഷമുള്ള സംഭവബഹുലമായ വളര്‍ച്ചയെക്കുറിച്ച് ഒരു വീഡിയോ പ്രസന്റേഷന്‍ നടന്നു,

 

 

 

കാന്‍ജിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളെക്കുറിച്ചും മറ്റു സാമൂഹിക പ്രവര്‍ത്തനങ്ങളെക്കുറിച്ചും നന്ദിനി മേനോന്‍ (ചാരിറ്റി അഫയേഴ്‌സ്) അതിഥികളോട് വിശദീകരിച്ചു, ശേഷം പ്രസിഡന്റ് സ്വപ്ന രാജേഷ് താന്‍ സ്ഥാനമേറ്റെടുത്തതിന് ശേഷം നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളുടെ ഒരു രൂപരേഖ വേദിയില്‍ അവതരിപ്പിച്ചു, മുന്‍കാലങ്ങളെ അപേക്ഷിച്ചു കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ എല്ലാവരുടെയും സഹകരണം ലഭിച്ചതില്‍ ഉള്ള നന്ദിയും പ്രസിഡന്റ് അറിയിച്ചു, തുടര്‍ന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോസ് വിളയില്‍ എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു കൊണ്ട് സംസാരിച്ചു, കഴിഞ്ഞ കാലങ്ങളിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു പ്രതിപാദിച്ച വീഡിയോ പ്രെസെന്റഷന് ശേഷം മാസ്റ്റര്‍ റിത്വിക് രാജേഷ് പാടിയ ഓണപ്പാട്ടോടു കൂടി കാന്‍ജിന്റെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച വിവിധങ്ങളായ പരിപാടികള്‍ അരങ്ങേറി, റുബീന, പ്രവീണ മേനോന്‍, നീന ഫിലിപ്പ്,സുമ നായര്‍, തോമസ് എബ്രഹാം തുടങ്ങിയവരടക്കം അനേകം പ്രതിഭകള്‍ വേദിയിലെത്തി, ശേഷം കാന്‍ജ് സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്തു വിജയികളായ സെക്കന്‍ഡ് റണ്ണര്‍ അപ്പ് എലിസബത്ത് സഖറിയ, ഫസ്റ്റ് റണ്ണര്‍ അപ്പ് നികിത ഹരികുമാര്‍ ,കാഞ്ച് മിസ് ഇന്ത്യ വിജയി ആയ സന നമ്പ്യാര്‍ എന്നിവരെ സദസിനു പരിചയപ്പെടുത്തി,

 

 

 

ട്രഷറര്‍ എബ്രഹാം ജോര്‍ജ് ഓണാഘോഷം വിജയമാക്കിയ എല്ലാവരോടുമുള്ള നന്ദി അറിയിച്ചു, ശേഷം മനോജ് കൈപ്പള്ളി പാടിയ തനി നാടന്‍ ഓണപ്പാട്ടുകള്‍ സദസിന്റെ കൈയ്യടി നേടി, കാന്‍ജിന്റെ അനേകം കലാകാരന്മാരും മനോജ് കൈപ്പള്ളിയുടെ കൂടെ പാട്ടുകള്‍ക്ക് അനുസരിച്ചു വേദിയില്‍ ആടിത്തിമിര്‍ത്തു, പ്രവീണ മേനോന്‍ പരിപാടിയുടെ അവതാരിക ആയിരുന്നു. തുടര്‍ന്ന് താരാ ആര്‍ട്‌സ് അവതരിപ്പിച്ച ഷോ 2017 എന്ന ഡാന്‍സ് മ്യൂസിക് കോമഡി ഷോ ആരംഭിച്ചു, വിനീത്, ലക്ഷ്മി ഗോപാല സ്വാമി, സുബി, പ്രചോദ് കലാഭവന്‍, വിവേകാനന്ദ് തുടങ്ങിയ പ്രമുഖ കലാകാരന്മാര്‍ അവതരിപ്പിച്ച വിവിധങ്ങളായ പരിപാടികള്‍ മികച്ച നിലവാരം പുലര്‍ത്തി, ത്രീ ഐ ഇന്‍ഫോടെക്, എസ് ഡി കാപിറ്റല്‍ ഫണ്ടിംഗ്,ഡെയിലി ഡിലൈറ്റ്, സിത്താര്‍ പാലസ്, സബിന്‍സ കോര്‍പറേഷന്‍, അപരാജിത ന്യൂ യോര്‍ക്ക് ലൈഫ് ,ജോര്‍ജ് ജോസഫ് മാസ് മ്യൂച്വല്‍, ലോ ഓഫീസ് ഓഫ് തോമസ് അലന്‍, ശാന്തിഗ്രാം ആയുര്‍വേദ,സെഡാര്‍ ഹില്‍ പ്രെപ് സ്‌കൂള്‍, അശ്വമേധം പബ്ലിക്കേഷന്‍സ്, പബ്ലിക് ട്രസ്‌റ് റീയല്‍റ്റി, മീഡിയ ലോജിസ്റ്റിക്‌സ് തുടങ്ങിയ പ്രമുഖ കമ്പനികള്‍ പ്രൊഗ്രാം സ്‌പോണ്‍സര്‍മാരായിരുന്നു. ഏഷ്യാനെറ്റിനുവേണ്ടി കൃഷ്ണ കിഷോര്‍, രാജു പള്ളത്ത്, ഷിജോ പൗലോസ്, പ്രവാസി ചാനലിന് വേണ്ടി സുനില്‍ ട്രൈ സ്റ്റാര്‍,സുനിത അനീഷ്, എക്‌സ് എല്‍ സ്റ്റാര്‍ വെബ് ടിവി ജിനോ ജേക്കബ്,റിക്‌സണ്‍ സേവ്യര്‍, ഫ്ളവേഴ്സ് ചാനലിന് വേണ്ടി രാജന്‍ ചീരന്‍ ,മഹേഷ് കുമാര്‍, പ്രവീണ മേനോന്‍, ഇമലയാളി ന്യൂസിനു വേണ്ടി ജോര്‍ജ് ജോസഫ്, അശ്വമേധം ന്യൂസിനു വേണ്ടി മധു രാജന്‍ കൊട്ടാരക്കര, സംഗമം ന്യൂസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു,

 

 

ജോണ്‍ മാര്‍ട്ടിന്‍ പ്രൊഡക്ഷന്‌സിനു വേണ്ടി ജോണ്‍ മാര്‍ട്ടിന്‍, സൗമ്യ ജോണ്‍ ടീം മിഴിവാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്തി.എട്ടു മണിയോട് കൂടി ആഘോഷങ്ങള്‍ക്ക് സമാപനമായി. ചിത്രങ്ങള്‍ക്ക് കടപ്പാട് : ജോണ്‍ മാര്‍ട്ടിന്‍,സൗമ്യ ജോണ്‍ (ജോണ്‍ മാര്‍ട്ടിന്‍ പ്രൊഡക്ഷന്‍സ്).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.