You are Here : Home / USA News

ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം സമാപനം

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Thursday, September 28, 2017 10:53 hrs UTC

ന്യൂയോര്‍ക്ക്‌: നവരാത്രി ആഘോഷം വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തിൽ ഒരാഴ്ച ആയി നടന്നുവരുന്ന നവരാത്രി ആഘോഷം പൂജയെടുപ്പോടെ സെപ്റ്റംബർ 30 ,ശനിയാഴിച്ച നാളിൽ വൈകിട്ട് നാല് മണിമുതൽ എട്ടുമണി വരെ വിദ്യാരംഭ പൂജ , ശനി പൂജ തുടങ്ങിയ പുജകളോടെ ദീപാരാധനയ്ക്കു ശേഷം സമാപിക്കുന്നു. പരമാത്മ ചൈതന്യ സ്വരൂപനായ ശ്രീ ധർമ്മ ശാസ്താവിന്റെ ആലയമായ വൈറസ്റ്ചെസ്റ്റർ അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ അതി വിപുലമായി നടന്നുവരുന്നു. .ദുര്‍ഗാഷ്ടമി നാളില്‍ പൂജവെച്ച്‌ വിജയദശമി നാളില്‍ പൂജയെടുക്കുന്ന പാവനമായ ഹൈന്ദവാചാരങ്ങള്‍ വരുന്ന തലമുറയ്‌ക്ക്‌ പകര്‍ന്നുകൊടുക്കുവാന്‍ ന്യൂയോര്‍ക്ക്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തിൽ നാട്ടിൽ കാണുന്ന അതെ ആചാരഅനുഷ്‌ടാനങ്ങൾ പ്രവാസികളിലും എത്തിക്കുന്നു.ഒന്‍പത് രാത്രികള്‍ നീണ്ട് നില്‍ക്കുന്ന ദേവീ പൂജയാണ് നവരാത്രി.ദുര്‍ഗാദേവി മഹിഷാസു രനെ വധിച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് നവരാത്രി ആഘോഷിയ്ക്കുന്നത്.

 

 

 

ഒന്‍പത് രാത്രിയും ഒന്‍പത് പകലും നീണ്ട് നില്‍ക്കുന്ന പൂജയില്‍ ശക്തിയുടെ ഒന്‍പത് രൂപങ്ങളെയാണ് ആരാധിയ്ക്കുക. ശനിയാഴിച്ച നാളിൽ വൈകിട്ട് നാല് മണിമുതൽ ഹരിശ്രീഗണപതയെ നമ:' എഴുതിച്ച്‌ വിദ്യാഭ്യാസത്തിന്റെ ആരംഭം കുറിക്കുന്നു. സരസ്വതീ പൂജയോടുകൂടി ചടങ്ങുകള്‍ ആരംഭിക്കും.തിമ്മയ്ക്ക് മേല്‍ നന്മ വിജയം നേടുന്ന ദിനം. സരസ്വതീ ദേവിയുടെ കടാക്ഷം ചൊരിയപ്പെടുന്ന ഈ ദിനത്തിലാണ് വിദ്യാരംഭത്തിന് തുടക്കം കുറിയ്ക്കുന്നത്. പൂജ വച്ച പുസ്തങ്ങളെ പ്രാര്‍ത്ഥനയോടെ തൊട്ട് വന്ദിച്ച് പുതിയ തുടക്കം.അറിവിന്റെ ആദ്യാക്ഷരമായ ഹരിശ്രീ കുറിയ്ക്കുന്നത് വിജയ ദശമി ദിനത്തിലാണ്.എഴുത്തിനിരിക്കണമെന്ന്‌ താല്‌പര്യമുള്ളവര്‍ അന്നേദിവസം ചടങ്ങില്‍ പങ്കെടുക്കണമെന്ന്‌ സംഘാടകര്‍ അറിയിച്ചു. പൂജയ്‌ക്കു വേണ്ടതായ സാധനസാമഗ്രികള്‍ അമ്പലത്തിൽനിന്നു ലഭിക്കുന്നതാണ്‌. “നാം ചെയ്യുന്ന ഓരോ പ്രവൃത്തിക്ക് പിന്നിലും ഒരു വാക്കുണ്ട്. ഓരോ വാക്കിനുപിന്നിലും ഒരു ചിന്തയുണ്ട്.

 

 

ഓരോ ചിന്തക്കുപിന്നിലും ഒരു വാസന (ജന്മസിദ്ധമായ ആഗ്രഹം) ഉണ്ട്. ആഗ്രഹത്തിന് പിന്നിലും പ്രാരബ്ധം, അല്ലെങ്കില്‍ ഭൂതകാല കര്‍മ്മത്തിന്റെ പ്രേരണ, ഉണ്ട്. ഇതാണ് പ്രവൃത്തിയുടെ കാലക്രമം. വളരെ ദുർലഭമായി മാത്രം ലഭിച്ചിരിക്കുന്ന ഈ മനുഷ്യജന്മം നല്ല കർമങ്ങൾ മാത്രം ചെയ്യുവാൻ മാത്രമായി ഉപയോഗിക്കാം. എല്ലാം മറന്നു ഒരു പുതിയ തുടക്കം , വീണ്ടും ആദ്യാക്ഷരം ചൊല്ലി "ഹരിശ്രീഗണപതയെ നമ:"

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.