You are Here : Home / USA News

ഹൂസ്റ്റൺ ഹാർവി റിലീഫ് ഫണ്ടിലേക്ക് ഡബ്ല്യൂ. എം. സി. ഡി. എഫ്. ഡബ്ല്യൂ സംഭാവന നടത്തി

Text Size  

Story Dated: Friday, September 29, 2017 11:49 hrs UTC

​ഡാളസ്: ​ഫാർമേഴ്‌സ് ബ്രാഞ്ച് സെയിന്റ് മേരീസ് വലിയ പള്ളി ആഡിറ്റോറിയത്തിൽ വച്ച് വേൾഡ് മലയാളീ കൗൺസിൽ ഡി. എഫ്. ഡബ്ല്യൂ. പ്രോവിന്സിന്റെ കുടക്കീഴിൽ അരങ്ങേറിയ കലാ സന്ധ്യയിൽ ലഭിച്ച തുകയിൽ നിന്നും ഒരു കോണ്ട്രിബൂഷൻ ഹൂസ്റ്റൺ റീലീഫ ഫണ്ടിലേക്ക് നൽകി. ഹൂസ്റ്റണിൽ നിന്നും എത്തിയ പ്രൊവിൻസ് പ്രസിഡന്റിന് റീജിയൻ പ്രസിഡണ്ട് പി. സി. മാത്യു തുക കൈമാറി. ഹൂ സ്റ്റണിൽ ജി. കെ. പിള്ളയോടൊപ്പവും ഗ്രെയ്റ്റർ ഹൂസ്റ്റൺ മലയാളീ അസോസിയേഷനോടപ്പവും ഡബ്ല്യൂ. എം. സി. ഹൂസ്റ്റൺ പ്രൊവിൻസും റിലീഫ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. തങ്ങൾ നടത്തിയ പ്രവർത്തനങ്ങളെപ്പറ്റി ശ്രീ ചെറിയാൻ ചുരുക്കത്തിൽ വിവരിക്കുകയും ഡാളസിലെ പ്രൊവിൻസിന്റെ സപ്പോർട്ടിനു നന്ദി പറയുകയും ചെയ്തു. പരിപാടികൾക്ക്ചു കൈത്താങ്ങൽ നൽകിയ ഡാലസിലെ സന്മനസ്കരായ മലയാളി സുഹൃത്തുക്കൾക്ക് നന്ദി പറയുന്നതായി പ്രസിഡന്റ് തോമസ് എബ്രഹാം, സെക്രട്ടറി വര്ഗീസ് കയ്യാലക്കകം, ഷേർലി നിറക്കൽ, ബെന്നി ജോൺ, സണ്ണി കൊച്ചുപറമ്ബിൽ, ട്രഷറർ ജേക്കബ് മാലിക്കറുകയിൽ, ജിമ്മി കുളങ്ങര എന്നിവർ സംയുക്തമായി അറിയിച്ചു. എല്ലാത്തിലും ഉപരിയായി മലയാളികളുടെ നന്മയാണ് ഡബ്ല്യൂ. എം. സി. ആഗ്രഹിക്കുന്നതെന്ന് അമേരിക്ക റീജിയൻ പ്രസിഡണ്ട് ശ്രീ. പി.സി. മാത്യു, ഡാളസ് ബിസിനസ് ഫോറം പ്രസിഡണ്ട് ശ്രീ ഫ്രിക്സ്മോൻ മൈക്കിൾ എന്നിവർ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

വാർത്ത: ജിനേഷ് തമ്പി

 

​ഫോട്ടോയിൽ വലത്തു നിന്നും: ഫ്രിക്സ്മോൻ മൈക്കിൾ, പി. സി. മാത്യു, എസ്. കെ. ചെറിയാൻ, ഷാജി നീരക്കൽ, രജനീഷ് ബാബു, അനുശ്രീ, വൈക്കം വിജയലക്ഷ്മി, ജി. കെ. പിള്ളൈ, തോമസ് എബ്രഹാം, വര്ഗീസ് കയ്യാലക്കകം, ഷേർലി നീരക്കൽ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.