You are Here : Home / USA News

പ്രവാസികള്‍ക്ക് കൈത്താങ്ങായി 'ട്രാവന്‍കൂര്‍ അസറ്റ് മാനേജ്‌മെന്റ് (ടിഎഎം)'

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Monday, October 02, 2017 12:11 hrs UTC

മലയാളികള്‍ ജീവിതമാര്‍ഗം തേടി വിവിധ രാജ്യങ്ങളില്‍ കുടിയേറിയിട്ട് പതിറ്റാണ്ടുകള്‍ പിന്നിടുന്നു. ജന്മനാട്ടിലുള്ള വീടും മറ്റു സ്വത്തുവകകളും അന്യനാട്ടില്‍ നിന്ന് നോക്കി നടത്തുന്നത് എപ്പോഴും ഒരു പ്രശ്‌നമാണ്. കാലാകാലങ്ങളില്‍ മാറി മാറി വരുന്ന നിയമങ്ങള്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പ്രവാസികള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. അതുപോലെ തന്നെ വൃദ്ധരായ മാതാപിതാക്കള്‍ക്ക് വേണ്ട വൈദ്യസഹായം നല്‍കാന്‍ പലപ്പോഴും ബന്ധുക്കളെ ആശ്രയിക്കുകയെന്ന സ്ഥിതിവിശേഷവുമുണ്ട്. വീടിന്റെ അറ്റകുറ്റ പണികള്‍, ക്ലീനിംഗ്, ഇലക്ട്രിസിറ്റി ബില്‍, വാട്ടര്‍ ബില്‍, കരം കൊടുക്കല്‍ തുടങ്ങി പ്രവാസികളുടെ ബാധ്യതകളും അവ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും നിരവധിയാണ്. ഇങ്ങനെ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരവുമായി ഒരു പ്രവാസി കൂട്ടായ്മ മുമ്പോട്ട് വന്നിരിക്കുന്നു. അതാണ് 'ട്രാവന്‍കൂര്‍ അസറ്റ് മാനേജ്!മെന്റ്' അഥവാ TAM. ഒരു ബിസിനസ് എന്നതിലുപരി ഒരു സേവനമായിട്ടാണ് TAM പ്രവര്‍ത്തിക്കുന്നത്. ഠഅങ കൊച്ചി പാലാരിവട്ടത്തെ പുതിയ ഓഫീസ് ഉത്ഘാടനം അടുത്ത മാസം പ്രമുഖരുടെ സാന്നിധ്യത്തില്‍ നടക്കും. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലയിലെ ഉന്നതരുടെ സഹായസഹകരണം ഈ പദ്ധതിക്ക് ഊര്‍ജ്ജം നല്‍കുന്നു. വളരെ മിതമായ നിരക്കാണ് സേവനത്തിന് ഠഅങ സര്‍വീസ് ചാര്‍ജ്ജ് ഈടാക്കുന്നത്. പാലിയേറ്റിവ് കെയര്‍, ഹോം മെയ്ന്റനെന്‍സ്, സ്‌കൂള്‍/കോളേജ് അഡ്മിഷന്‍, റിയല്‍ എസ്‌റ്റേറ്റ് മാനേജ്‌മെന്റ്, ലീഗല്‍/ലയ്‌സണ്‍ ജോലികള്‍, സെക്യൂരിറ്റി തുടങ്ങി പ്രവാസികള്‍ക്ക് ആവശ്യമുള്ള എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ഒരുക്കിയാണ് TAM ന്റെ പ്രവര്‍ത്തനം. ഇതിനോടകം തന്നെ നിരവധി പ്രവാസികള്‍ TAM ല്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. മദ്ധ്യ തിരുവിതാംകൂര്‍ മേഖലയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന ട്രാവന്‍കൂര്‍ പ്രവാസി സേവാ സദനുമായി കൈകോര്‍ത്തുകൊണ്ടാണ് TAM കൊച്ചി പുതിയ ഓഫീസ് ആരംഭിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവരുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം www.TAMKOCHI.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.