You are Here : Home / USA News

ലാസ് വെഗാസില്‍‍ രക്തദാന ക്യാമ്പും ഫുഡ്‌ ഡ്രൈവും

Text Size  

Story Dated: Wednesday, October 04, 2017 12:04 hrs UTC

ലാസ് വെഗാസ്: അമേരിക്കന്‍ ചരിത്രത്തിലെ അതിദാരുണമായ വെടിവെയ്പു സംഭവത്തില്‍‍, അനിശോചനം രേഖപ്പെടുത്തികൊണ്ട് പരുക്കേറ്റവരെയും, കൊല്ലപ്പെട്ടവരുടെ ബന്ധുമിത്രാധികളെയും, വെഗാസില്‍‍ കുടുങ്ങിപോയവരെയും സഹായിക്കുവാന്‍‍ കേരള അസോസിയേഷന്‍‍ ഓഫ് ലാസ് വേഗസും പങ്കുചേരുന്നു. പത്ത് അംഗങ്ങള്‍ അടങ്ങുന്ന ഓരോ ഗ്രൂപ്പായി തരം തിരിച്ചുള്ള രക്തദാന ക്യാമ്പിനു നേതൃത്വം കൊടുക്കുന്നത് വൈസ് പ്രസിഡന്റ്‌ ബിനു ആന്റണി, ജോയിന്റ് സെക്രട്ടറി ഷീബ കുരീക്കാട്ടില്‍‍, ജിനി ഗിരീഷ്‌ എന്നീ കമ്മറ്റിയംഗങ്ങളടങ്ങുന്ന ടീം ആയിരിക്കും. ഒക്ടോബര്‍‍ പത്ത് ഞായറാഴ്ച്ചവരെയായിരിക്കും അസോസിയേഷന്റെ നേതൃത്വത്തിലുള്ള ഈ രക്തദാന ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. ഫുഡ്‌ ഡ്രൈവ്: അസോസിയേഷന്റെ‍ നേതൃത്വത്തില്‍‍ ഫുഡും, വാട്ടറും അംഗങ്ങളുടെ വീട്ടിലെത്തി നേരിട്ട് ശേഖരിക്കുന്നതയിരിക്കും. സീല്‍‍ ചെയ്ത ആഹാരസാധനങ്ങളും വാട്ടര്‍‍ ബോട്ടിലുകളും മാത്രമേ പരിഗണിക്കുകയുള്ളൂ. ഫുഡ്‌ ഡ്രൈവ് കമ്മറ്റിയംഗങ്ങളായി പി.ആര്‍‍.ഒ രോഷ്നി ജോബ്‌, ട്രെഷറര്‍‍ ത്രേസ്യാമ്മ ബാബു, കോര്‍‍ഡിനേറ്റര്‍‍ ബിജു കല്ലുപുരക്കലിനെയും തിരഞ്ഞെടുത്തു.

 

 

 

 

 

ഒക്ടോബര്‍‍ ആറാം തീയതി വെള്ളിയഴ്ച്ചക്ക് മുന്പായി ഫുഡ്‌ ഡ്രൈവ് കമ്മറ്റിയുമായി ബന്ധപ്പെടണ്ടാതാണ്. വെഗാസ് കാണുവാനെത്തിയ അനേകം മലയാളികള്‍‍ ഈ സംഭവത്തോടനുബന്ധിച്ച് ഇതുവരെ മടക്കയാത്ര ശരിയാവാതെ വലയുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ദയവായി “കലവേഗാസ്.ഓര്‍‍ഗ്” എന്ന വെബ്സൈറ്റില്‍‍ നിന്നും കമ്മറ്റിയംഗങ്ങളുമായി ബന്ധപ്പെട്ടാല്‍‍ ആവശ്യമായ സഹായസഹകരണങ്ങള്‍‍ ക്രമീകരിക്കുന്നതായിരിക്കും. അത്യാഹിതത്തോട് അനുബന്ധിച്ചു അതീവ കര്‍മ്മനിരതരായ ആതുര രംഗത്ത് ശുശ്രൂഷ ചെയ്യുന്ന ലാസ് വെഗാസ് മലയാളികളുടെ സന്നദ്ധത അത്യധികം അഭിനന്ദനീയമാണ്. പരിമിതികള്‍ക്കുള്ളില്‍‍ നിന്നാണങ്കില്‍ പോലും, നമ്മളാലാവുന്നത് ചെയ്യണമെന്നു എക്സിക്യൂട്ടീവ് അംഗങ്ങള്‍ അഭ്യര്‍ഥിച്ചു.

 

 

കൂടുതല്‍‍ വിവരങ്ങള്‍ക്ക്: സെക്രട്ടറി ജോണ്‍‍ ചെറിയാന്‍‍ - 702 238 5868 പ്രസിഡന്റ്‌ പന്തളം ബിജു തോമസ്‌ - 725 222 4777

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.