You are Here : Home / USA News

ഡാലസിൽ സംഗീത സാഹിത്യ സംഗമവേദി 29 ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, October 21, 2017 11:25 hrs UTC

ഗാർലന്റ് (ഡാലസ്)∙ കേരള അസോസിയേഷൻ ഓഫ് ഡാലസ് ഒക്ടോബർ 29 ന് വൈകിട്ട് 3.30 മുതൽ സംഗീത സാഹിത്യ സംഗമ വേദി സംഘടിപ്പിക്കുന്നു.

മലയാളി മനസ്സിന്റെ മടക്കുകളിൽ സൂക്ഷിക്കുന്ന മനോഹര ഗാനങ്ങളുടെ ഭംഗിയും ഭാഷയും ഭാവദീപ്തിയും കോർത്തിണക്കി കേരള അസോസിയേഷൻ സഘടിപ്പിക്കുന്ന സംഗീത സാഹിത്യ സായാഹ്നത്തിൽ കേരള ഗവൺമെന്റ് മുൻ ചീഫ് സെക്രട്ടറിയും മലയാള സർവ്വകലാശാല വൈസ്ചാൻസറും കവിയും ഗാനരചയിതാവുമായ കെ. ജയകുമാർ മുഖ്യാതിഥിയായിരിക്കും. ഒപ്പം കാൻസർ രോഗികൾക്കിടയിൽ പ്രവർത്തിച്ചു ശ്രദ്ധേയമായ ഷീബാ അമീറും (സൊളോസ്) പങ്കെടുക്കുന്നു.

ഡാലസിലെ ഗായകരുടെ പിന്നണിയോടെ കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ അണിയിച്ചൊരുക്കുന്ന അപൂർവ്വ വേദിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ബാബു സി. മാത്യു, സെക്രട്ടറി റോയ് കൊടുവത്ത് എന്നിവർ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.