You are Here : Home / USA News

അഞ്ചു മുൻ പ്രസിഡന്റുമാരുടെ അപൂർവ്വ സംഗമം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, October 23, 2017 11:55 hrs UTC

 

ന്യുയോർക്ക്∙ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപി‌ക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ അഞ്ചു മുൻ യുഎസ് പ്രസിഡന്റുമാർ പങ്കെടുത്തു. മുൻപ്രസിഡന്റുമാരായ ബറാക്ക് ഒബാമ, ജോർജ് ‍ഡബ്യു. ബുഷ്, ബിൽ ക്ലിന്റൺ, ജോർജ് എച്ച്. ഡബ്യു. ബുഷ്, ജിമ്മി കാർട്ടർ എന്നിവരാണ് പങ്കെടുത്തത്. യുഎസിന്റെ വിവിധ ഭാഗങ്ങളിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാനാണ് പരിപാടി സംഘടിപ്പിച്ചത്. പ്രസി‍ഡന്റ് ട്രംപ് ചടങ്ങിൽ പങ്കെടുത്തിരുന്നില്ലെങ്കിലും ആശംസ അറിയിച്ച് വിഡിയോ പ്രസംഗം അയച്ചു. ടെക്സസിലെ എ ആന്റ് എം സർവ്വകലാശാലയാണ് പരിപാടി സംഘടിപ്പിച്ചത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.