You are Here : Home / USA News

സീറോ മലബാര്‍ കത്തീഡ്രലില്‍ വി. യൂദാശ്ലീഹായുടെ തിരുനാള്‍ ആഘോഷിച്ചു

Text Size  

Story Dated: Wednesday, November 01, 2017 11:15 hrs UTC

ബ്രിജിറ്റ് ജോര്‍ജ്

 

ഷിക്കാഗോ: ബെല്‍വുഡ് മാര്‍ തോമാശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ ഓഗസ്റ്റ് 29 ഞായറാഴ്ച്ച രാവിലെ 11 മണിക്ക് വി യൂദാസ്തദേവൂസിന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആചരിച്ചു. ഹ്യൂസ്റ്റണ്‍ സെന്റ് ജോസഫ്‌സ് ഫൊറോനാപ്പള്ളി വികരി റവ. ഫാ. കുര്യന്‍നെടുവേലിച്ചാലുങ്കല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ച് വചനസന്ദേശം നല്‍കി. അസാധ്യകാര്യങ്ങളുടെ മാധ്യസ്ഥനായാണ് വി യൂദാശ്ലീഹായെ തിരുസഭ കാണുന്നത്. യാതൊരു സഹായവും ഫലസിദ്ധിയുമില്ലാതെവരുന്ന അവസരങ്ങളില്‍ മാധ്യസ്ഥം വിളിച്ചപേക്ഷിക്കുന്നവര്‍ക്കായി ഉദ്ദിഷ്ടകാര്യം സാധിച്ചുകൊടുക്കുന്ന ഈ വിശുദ്ധന്റെ മാതൃക സ്വീകരിച്ച്‌നമുക്കിടയില്‍ ആവശ്യമുള്ളവരെ കഴിവനുസരിച്ച് സഹായിക്കത്തക്കവിധം വിശാലഹൃദയം നമുക്കോരോരുത്തര്‍ക്കും ഉണ്ടാകണമെന്ന് തന്റെസന്ദേശത്തില്‍ ഫാ. കുര്യന്‍ ആഹ്വാനം ചെയ്തു. ഗായകസംഘവും സമൂഹവുംചേര്‍ന്ന് ഭക്തിപൂര്‍വ്വം ആലപിച്ചലദീഞ്ഞിന്റെ അവസരത്തില്‍ വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദിക്ഷിണവും തിരുശേഷിപ്പുവണക്കവും നേര്‍ച്ചയെടുപ്പിനും ശേഷം സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു. ഇടവകയിലെ ഏതാനുംകുടുംബങ്ങള്‍ ചേര്‍ന്നാണ് തിരുനാള്‍ ഏറ്റെടുത്തു നടത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.