You are Here : Home / USA News

ലോസ് ഏഞ്ചലസില്‍ മാര്‍ത്തോമ്മാ കണ്‍വന്‍ഷന്‍ 3 മുതല്‍

Text Size  

Story Dated: Thursday, November 02, 2017 12:18 hrs UTC

മനു തുരുത്തിക്കാടന്‍

 

 

ലോസ്ഏഞ്ചലസ്: സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമ്മാ ഇടവകയുടെ വാര്‍ഷിക കണ്‍വന്‍ഷന്‍ നവംബര്‍ 3 വെള്ളി മുതല്‍ 5 ഞായര്‍ വരെ നടക്കും. ചാറ്റ്‌സ് വര്‍ത്ത് ടോവന്‍ഗാ കാന്യനിലുള്ള യുണൈറ്റഡ് മെതഡിസ്റ്റ് ദേവാലയത്തിലാണ് ദിവസവും വൈകീട്ട് ആറു മുതല്‍ ഒന്‍പതു വരെ നടക്കുന്ന കണ്‍വന്‍ഷന്‍ ഞായറാഴ്ച വിശുദ്ധ കുര്‍ബാനയോടുകൂടി സമാപിക്കും. പ്രശസ്ത ക്രിസ്തീയ പ്രഭാഷകന്‍ ജോസ് പാണ്ടനാട് മുഖ്യ സന്ദേശം നല്‍കും. വ്യത്യസ്തരാകാന്‍ വിളിക്കപ്പെട്ടവര്‍ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ദൂതുകള്‍ നല്‍കപ്പെടും. ദേവാലയത്തിന്റെ ഒന്‍പതാമത് ഇടവകദിനവും ഞായറാഴ്ച ആചരിക്കും. ഇടവക വികാരി റവ.ലിജു ജോണ്‍, ഏലിയാമ്മ മാത്യു, രാജന്‍ മത്തായി, രാജജന്‍ സാമുവല്‍, ബിജു വര്‍ഗീസ് എന്നിവരടങ്ങുന്ന കമ്മറ്റി നേതൃത്വം നല്‍കുന്നു. ഏവരേയും പ്രാര്‍ത്ഥനാപൂര്‍വ്വം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.